മകന്റെ കല്യാണ ഒരുക്കത്തിനിടയിൽ മാതാവ് കുഴഞ്ഞുവീണ് മരിച്ചു


ഉദുമ • മകന്റെ കല്യാണ ഒരുക്കത്തിനിടയിൽ മാതാവ് വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു. ഉദുമ പടിഞ്ഞാർ ബേവൂരി നൂമ്പിലിലെ എൻ.എ കൃഷ്ണന്റെ ഭാര്യ മീനാക്ഷി (60) യാണ് മരിച്ചത്.

മകൻ സുധീഷിന്റെ വിവാഹം ഇന്ന് (വ്യാഴാഴ്ച) പാലക്കുന്ന് അംബിക ഓഡിറ്റോറിയത്തിൽ നടക്കേണ്ടതായിരുന്നു. കല്യാണത്തിനുള്ള ഒരുക്കങ്ങൾ വീട്ടിൽ നടന്നുവരുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ഉദുമ നഴ്സിംഗ് ഹോമിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മറ്റുമക്കൾ: സുനിൽ (ഗൾഫ്) സുമിത, സുജിത മരുമക്കൾ: ബാബു ചെമ്മട്ടംവയൽ, സുധാകരൻ തിരുവക്കോളി, രേഷ്മ.

died, obituary, uduma, news, kasaragod,

obit, uduma, news,