യു.എ. ഇ യിൽ ഇനി പത്ത് വർഷത്തെ വിസ ലഭിക്കും


ദുബൈ • യു.എ.ഇയിൽ 10 വർഷത്തെ പുതിയ താമസവിസ അനുവദിച്ചു ഉത്തരവായി. കോർപറേറ്റ് നിക്ഷേപകർ, സ്പെഷ്യലിസ്റ്റ് ഡോക്റ്റർമാർ, എൻജിനീയർമാർ, അവരുടെ കുടുംബം എന്നിവർക്ക് ഇനി 10 വർഷത്തെ വിസ ലഭിക്കും.ഇത് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് അനുഗ്രഹമാകും. നിലവിൽ രണ്ടും, മൂന്നും വർഷമാണ് താമസവിസ കാലാവധി. 

ഉന്നത വിജയം നേടുന്ന വിദ്യാർഥികളും വിസക്ക് അർഹരാണ്. പുതിയ തീരുമാനത്തിന് യു.എ.ഇ മന്ത്രിസഭ അംഗീകാരം നൽകി. അന്താരാഷ്ട്ര നിക്ഷേപകർക്ക് യു.എ.ഇയിൽ 100 ശതമാനം ഉടമസ്ഥതയിൽ സ്ഥാപനം തുടങ്ങാം.

uae, visa, 10years, news, gulf,