ദുരൂഹ സാഹചര്യത്തിൽ അവശ നിലയിൽ കണ്ടെത്തിയ കുട്ടി മരിച്ചു; മൃതദേഹം വിദഗ്ധ പോസ്റ്റ്മോർട്ടത്തിന് പരിയാരത്തേക്ക്


ഉപ്പള • ദുരൂഹ സാഹചര്യത്തിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടി ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. മൃതദേഹം വിദഗ്ധ പോസ്റ്റുമോർട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി.

വൊർക്കാടി ജങ്ഷന് സമീപം ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഗംഗാധര ആചാര്യ - ശാരദ ദമ്പതികളുടെ മകൻ ശ്രാവന്ത് (ഒമ്പത്) ആചാര്യയാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം കടയിലേക്ക് പോയ കുട്ടി തിരിച്ചെഅതിനെത്തുടർന്ന് അന്വേഷിക്കുന്നതിനിടെ കുട്ടിയെ തൊട്ടടുത്ത മരമില്ലിന്റെ അടുത്ത് കൂട്ടിയിട്ട മരത്തടികൾക്ക് മീതെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഉപ്പളയിലെ ആശുപത്രയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്ക് മംഗളൂരുവിലേക്ക് കൊണ്ടുപോകാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നു. മംഗളൂരുവിലെക്കുള്ള യാത്രാമധ്യേയാണ് കുട്ടി മരിച്ചത്. 

സംഭവമറിഞ്ഞ് ജില്ലാ പൊലീസ് മേധാവി ഡോ. എ ശ്രീനിവാസൻ, ഡിവൈഎസ്പി എം വി സുകുമാരൻ, കുമ്പള സി ഐ കെ. പ്രേംസദൻ, മഞ്ചേശ്വരം എസ് ഐ എം. പി. ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


suspicious-death-uppala, found, body,