മംഗളൂറുവിൽ നിപാ വൈറസ് ബാധയുടെ ലക്ഷണവുമായി രണ്ട് പേർ ആശുപത്രിയിൽ; അ​തി​ര്‍​ത്തി​യി​ല്‍ ക​ര്‍​ശ​ന പ​രി​ശോ​ധ​ന


മംഗളൂറു • കേ​ര​ള​ത്തി​നു പി​ന്നാ​ലെ അ​യ​ല്‍​സം​സ്ഥാ​ന​മാ​യ ക​ര്‍​ണാ​ട​ക​യി​ലും നി​പ്പ വൈ​റ​സ് ബാ​ധ​യെ​ന്നു സം​ശ​യം. മം​ഗ​ളു​രു​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ ര​ണ്ടു പേ​രി​ലാ​ണ് നി​പ്പ വൈ​റ​സി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഒരാൾ കേ​ര​ള​ത്തി​ലേ​ക്കു യാ​ത്ര ചെ​യ്തി​രു​ന്ന​താ​യാ​ണു ല​ഭി​ക്കു​ന്ന വി​വ​രം. ഇവരുടെ രക്ത സാമ്പിൾ മണിപ്പാലിലേക്ക് അയച്ചിട്ടുണ്ടെന്നും ജില്ലാ ഹെൽത്ത് ഓഫീസർ ഡോ. രാമകൃഷ്ണ വാർത്ത സമ്മേളനത്തിലൂടെ അറിയിച്ചു. 

കേ​ര​ള​ത്തി​ല്‍​നി​ന്നു വ​രു​ന്ന​വ​രെ ക​ര്‍​ശ​ന പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ശേ​ഷ​മാ​ണ് ത​മി​ഴ്നാ​ട്ടി​ലേ​ക്കു ക​ട​ത്തി​വി​ടു​ന്ന​ത്. ഗോ​വ​യി​ലും സ​ര്‍​ക്കാ​ര്‍ സു​ര​ക്ഷാ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തേ​തു​ട​ര്‍​ന്ന് ടൂ​ര്‍ ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍ ഗോ​വി​ലേ​ക്കു​ള്ള യാ​ത്ര​ക​ള്‍ കൂ​ട്ട​ത്തോ​ടെ റ​ദ്ദാ​ക്കു​ന്ന​താ​യി ഹി​ന്ദു​സ്ഥാ​ന്‍ ടൈം​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. 

വൈ​റ​സ് ബാ​ധി​ച്ച്‌ കേ​ര​ള​ത്തി​ല്‍ ഇ​തേ​വ​രെ 10 പേ​ര്‍ മ​രി​ച്ച​താ​യാ​ണു സ​ര്‍​ക്കാ​ര്‍ ക​ണ​ക്ക്. അ​തേ​സ​മ​യം, 14 പേ​ര്‍ മ​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. വൈ​റ​സ് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ന്‍ ക​ഴി​ഞ്ഞെ​ന്നു ഡ​ല്‍​ഹി​യി​ല്‍​നി​ന്നെ​ത്തി​യ സം​ഘം അ​വ​കാ​ശ​പ്പെ​ട്ടെ​ങ്കി​ലും പ്ര​തി​രോ​ധ മു​ന്ന​റി​യി​പ്പു​ക​ള്‍ തു​ട​രു​ക​യാ​ണ്.

suspected-nipah-cases-mangaluru, news,