സംസ്ഥാനത്ത് 31 ശതമാനം വേനൽമഴ ; ജില്ലയിൽ 121 ശതമാനം അധികമഴ


കാസറഗോഡ് • വേനല്‍മഴ കൊണ്ട് ജലസമൃദ്ധമായിരുന്നു ഈ വര്‍ഷം കേരളം. കണക്ക് നോക്കിയാല്‍ തിരുവനന്തപുരം, ആലപ്പുഴ ജില്ലകള്‍ ഒഴികെ 31% അധിക വേനല്‍മഴ ലഭിച്ചുവെന്നാണ് കാലാവസ്ഥ കേന്ദ്രങ്ങള്‍ സ്ഥിരീകരിക്കുന്നത്.

കാസര്‍കോട് ജില്ലയില്‍ 121 ശതമാനം അധികമഴയാണ് ലഭിച്ചിരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ 57 ശതമാനം അധിക വേനല്‍മഴ ലഭിച്ചിട്ടുണ്ട്. വേനല്‍മഴ ലഭിക്കാത്തത് കൊണ്ട് മുന്‍ വര്‍ഷങ്ങളില്‍ കേരളത്തിലെ കാര്‍ഷിക ഉത്പാദന മേഖലയില്‍ മുരടിപ്പുണ്ടാവുക പതിവാണ്. എന്നാല്‍ മികച്ച കാര്‍ഷിക വിളവായിരിക്കും ഇക്കുറി സംസ്ഥാനത്തുണ്ടാവുക.

വേനലില്‍ കുടിവെള്ള ടാങ്കറുകളില്‍ ജലം നല്‍കുന്ന വകയില്‍ സര്‍ക്കാറിന് ഈ വര്‍ഷം കോടികള്‍ ലാഭമുണ്ട്. മാത്രമല്ല ചൂട് കനക്കാത്തതിനാല്‍ ഗാര്‍ഹിക വൈദ്യുത ഉപയോഗവും കുറഞ്ഞിട്ടുണ്ട്. ഡാമുകളില്‍ വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ ജലമുണ്ടെന്നത് സര്‍ക്കാറിന് മറ്റൊരു ആശ്വാസവും, വൈദ്യുതി ബോര്‍ഡിന് ആദായകരവുമാണ്.

കുടിവെള്ള ക്ഷാമമെന്ന ഗൗരവകരമായ പ്രശ്നം ഈ വര്‍ഷം കേരളത്തില്‍ അധികം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ വര്‍ഷം മെയ് 25ന് തന്നെ കാലവര്‍ഷമെത്തുമെന്നതാണ് ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ട്.

summer-rain-kerala-kasaragod, news,