എസ്. എസ്. എൽ. സി വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു


കൊടിയമ്മ • താഴെ കൊടിയമ്മ ടീം യങ്‌സ്റ്റേഴ്‌സ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്. എസ്. എൽ. സി വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ മഹ്‌സൂഫ എന്ന വിദ്യാർത്ഥിനിക്ക് ക്യാഷ് അവാർഡും, ഫലകവും നൽകി കുമ്പള അക്കാദമി മാനേജിങ് ഡയറക്ടർ ഖലീൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തുടർന്ന് കഴിഞ്ഞ അധ്യയന വർഷം കൊടിയമ്മയിൽ നിന്നും വിജയിച്ച വിദ്യാർത്ഥി കൾക്കും ഉപഹാരം നൽകി. 

പരിപാടിയിൽ റഷീദ് സ്വാഗതം പറഞ്ഞു. ഹാഷിർ കൊടിയമ്മ,ഹബീബ്, സുബൈർ, ബാഖിർ, ത്വയ്യിബ്, സിയാദ്, യാസിർ,മുർഷിദ്, അയ്യൂബ്, മുഹമ്മദ്, ഹസൈനാർ കുതിരക്കണ്ടം, അലി, സിദ്ദീഖ് എം. എച്ച്, മിക്ദാദ്, അനസ്, അൻസാർ തുടങ്ങിയവർ സംബന്ധിച്ചു. അൻസാർ കുതിരക്കണ്ടം അധ്യക്ഷത വഹിക്കുകയും, മൻഫൂഷ് നന്ദിയും പറഞ്ഞു. എസ്. എസ്. എൽ. സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ മഹ്‌സൂഫക്ക് ഖലീൽ മാസ്റ്റർ ഉപഹാരം നൽകി.

sslc-winners-kumbla-kodiyamma, news, kodiyamma,