കുമ്പളയിലെ കെ കുഞ്ഞാലി ആന്റ് സൺസിന്റെ പുതിയ സംരംഭം സ്മാർട്ട് 0.2 തിങ്കളാഴ്ച പ്രർത്തനമാരംഭിക്കും


കുമ്പള • കുമ്പളയിലെ കെ കുഞ്ഞാലി ആന്റ് സൺസിന്റെ പുതിയ സംരംഭം തിങ്കളാഴ്ച പ്രവർത്തനമാരംഭിക്കും. കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം നിർവഹിക്കും. 

ഇന്ത്യൻ ഫുട്‌ബോൾ പ്ലയർ ഐ എസ് എൽ താരം മുഹമ്മദ്‌ റാഫി അതിഥിയായെത്തും. ആണുങ്ങൾക്കും ആൺകുട്ടികൾക്കും വേണ്ടി തയ്യാറാക്കിയ പ്രത്യേക സെക്ഷന് സ്മാർട്ട്‌ സീറോ പോയിന്റ് 2 എന്നും ക്ലോത്തിങ് സ്റ്റിച്ചിങ് വിഭാഗത്തിന് വൈറ്റ് കോളർ എന്നുമാണ് പേരിട്ടിരിക്കുന്നത്.

പുരുഷവസ്ത്രങ്ങളും ആൺകുട്ടികളുടെ വസ്ത്രങ്ങളും മുഅല്ലിം മുത്തഅല്ലിങ്ങൾക്ക് ആവശ്യമായ തുണിത്തരങ്ങളും അത്തറും കന്തൂറയും വിപണിയിലെ ഒട്ടനവധി കമ്പനികളുടെ മുണ്ടുകളും തുണിത്തരങ്ങളും മൊത്തമായും ചില്ലറയായും വിൽകപ്പെടുമെന്ന് സ്മാർട്ട് ഗ്രൂപ്പ് മാനേജിങ് പാർട്ണേർസ് അറിയിച്ചു. 

വസ്ത്രവ്യാപാരരംഗത്ത് നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ചുരുക്കം ചില കടകളിലൊന്നാണ് കുഞ്ഞാലി ആൻഡ് സൺസ്.

smart02-kumbla, shop, mens, tailoring,