ഹൊസങ്കടിയിൽ കടകൾ കുത്തിത്തുറന്ന് 40,000 രൂപയും സാധനങ്ങളും കവർന്നു


ഹൊസങ്കടി • ഹൊസങ്കടി ടൗണിലെ മൂന്ന് കടകൾ കുത്തിത്തുറന്ന് 40,000 രൂപയും സാധനങ്ങളും കവർന്നു. ചൊവ്വാഴ്ച രാത്രിയാണ് കവർച്ച. ടൗണിൽ പൈവളികെ ടവറിൽ പ്രവർത്തിക്കുന്ന മൊയ്‌തീൻ അബ്ബയുടെ പലചരക്ക് കട,  തൊട്ടടുത്ത് മലബാർ ടവറിൽ പ്രവർത്തിക്കുന്ന സൂപ്പിക്കുട്ടിയുടെ ഉടമസ്ഥയിലുള്ള ബെഡ് സെന്റർ, മുഹമ്മദ് അറഫാത്തിന്റെ ഉടമസ്ഥതയിലുള്ള ബുക്ക് ഷോപ് എന്നിവിടങ്ങളിലാണ് കവർച്ച നടന്നത്. പല ചരക്ക് കടയിൽ നിന്ന് 25,000 രൂപയും, ബുക്ക് സ്റ്റാളിൽ നിന്ന് 15,000 രൂപയും ബെഡ് സെന്ററിൽ നിന്ന് കിടക്കകളും തലയണകളുമാണ് കവർച്ച ചെയ്തത്. കമ്പിപ്പാര ഉപയോഗിച്ച് ഷട്ടർ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. അതിനിടെ ബുക്ക് സ്റ്റാളിലെ സിസി ക്യാമറയിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. മഞ്ചേശ്വരം പോലീസ് സിസി ക്യാമറയുടെ ഹാർഡ് ഡിസ്ക് കസ്റ്റഡിയിലെടുത്ത് പരിശോധിച്ച് വരുന്നു. മൂന്നു പേരുൾപ്പെടുന്ന സംഘമാണ് കവർച്ചയ്ക്ക് പിന്നിൽ എന്ന് പോലീസ് കരുതുന്നു.

robbery, hosangadi,