അപൂർവ വൈറസ് പനി; കോഴിക്കോട് 8 പേരുടെ നില ഗുരുതരം


കോഴിക്കോട്​ • പ​ന്തീ​രി​ക്ക​ര സൂ​പ്പി​ക്ക​ട​യി​ൽ അപൂർവ വൈ​റ​ൽ പ​നി ബാധിച്ച് മൂന്ന്​ ​പേർ മരിച്ച സംഭവത്തിൽ മണിപ്പാൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ വൈറസ്​ സ്​റ്റഡീസിൽ നിന്നുള്ള വിദഗ്​ധ സംഘം പരിശോധന നടത്തുന്നു. ഏത്​ വൈറസാണ്​ ബാധിച്ചതെന്ന്​ ഇനിയും വ്യക്​തമായിട്ടില്ല എന്ന്​ വിദഗധ സംഘം അറിയിച്ചു. സ്​ഥലത്തു നിന്ന്​ ശേഖരിച്ച സാമ്പിളുകൾ പുനെ ​വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ടിൽ പരിശോധനക്ക്​ അയക്കു​മെന്ന്​ സംഘം അറിയിച്ചു. പ്രത്യേക വൈറസ് തലച്ചോറിനെയും ഹൃദയത്തെയും ബാധിച്ചതിനെത്തുടര്‍ന്നാണ് മരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 25 പേര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതിൽ എട്ടുപേരുടെ നില ഗുരുതരമാണ്. ഇവരില്‍ അഞ്ചുപേര്‍ ഒരേ പ്രദേശത്തുനിന്നുള്ളവരാണ്. ഇതുവരെ നാലു പേരില്‍ മാത്രമാണ് പ്രത്യേക വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. മരിച്ച രണ്ടുപേരിലും രോഗം ബാധിച്ച രണ്ടു പേരിലുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരിച്ചവരില്‍ കണ്ട വൈറസ് ബാധ മൂലമുള്ള പനിയുടെ ലക്ഷണങ്ങള്‍ കാണിച്ച രോഗികളെയാണ് പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കുന്നത്.

സംസ്ഥാനത്ത് ആദ്യമാണ് ഇത്തരം വൈറസ്ബാധ കണ്ടെത്തിയത്. നിപാ വൈറസാണ് രോഗകാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും അക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മണിപ്പാലിലേക്കയച്ച രക്തസാമ്പിളുകളുടെ അന്തിമപരിശോധനാഫലം അറിഞ്ഞാലേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്ന് സ്ഥലം സന്ദര്‍ശിച്ച ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍. സരിത പറഞ്ഞു.

ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിലെ പന്തിരിക്കര സൂപ്പിക്കടയില്‍ പനിബാധിച്ച് ചികിത്സയിലായിരുന്ന സൂപ്പിക്കടയിലെ വളച്ചുകെട്ടി മൊയ്തുഹാജിയുടെ ഭാര്യ കണ്ടോത്ത് മറിയം(50), മറിയത്തിന്റെ ഭര്‍ത്തൃസഹോദരന്റെ മക്കളായ മുഹമ്മദ് സാലിഹ് (26), വെള്ളിയാഴ്ച രാവിലെയും സാബിത്ത് (23) എന്നിവരാണ് മരിച്ചത്. സാലിഹിന്റെ പിതാവ് മൂസ (62) പനിബാധിച്ച് ഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും സാലിഹിന്റെ പ്രതിശ്രുതവധു ആത്തിഫ (19) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

സാബിത്ത് ഉള്‍പ്പെടെയുള്ളവര്‍ ആദ്യഘട്ടത്തില്‍ ചികിത്സതേടിയ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് പുതുശ്ശേരി പശുക്കടവ് വീട്ടില്‍ ലിനി(31)യും സാലിഹിന്റെ മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്ത് അടുത്തിടപഴകിയ ബന്ധു നൗഷാദും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. എ.എസ്. അനൂപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വൈറസ് ബാധയുടെ സാധ്യത ആദ്യമായി തിരിച്ചറിഞ്ഞത്. വവ്വാലില്‍ നിന്നോ പന്നികളില്‍നിന്നോ ജനിതക വ്യതിയാനം സംഭവിച്ച് മനുഷ്യരിലേക്ക് പടരുന്ന വൈറസാവാം മരണകാരണമെന്ന സംശയത്തില്‍ മണിപ്പാലിലെ വൈറോളജി റിസര്‍ച്ച് സെന്ററിലേക്ക് രക്തസാമ്പിളുകള്‍ അയയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് തലച്ചോറിനെ ബാധിക്കുന്ന പ്രത്യേകതരം വൈറസ് ബാധ കണ്ടെത്തിയത്. പനി പ്രതിരോധിക്കാന്‍ ജില്ലാതല ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു.
rare-viral-infection, kozhikkod, death,