ബണ്ട്വാൾ മാനഭംഗക്കേസ് പ്രതികളെ കുമ്പള പൊലീസ് പിടികൂടി


കുമ്പള • ബന്തിയോട്ടെ യുവാവിനെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ട  കേസന്വേഷണത്തിനിടെ ദുരൂഹ സാഹചര്യത്തിൽ ആളൊഴിഞ്ഞ വീട്ടിൽ‌ നിന്നും രണ്ട് പേരെ കുമ്പള പൊലീസ് പിടികൂടി. ധർമ്മത്തടുക്ക ചള്ളങ്കയത്തെ ഒരു വീട്ടിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. വിശദമായ അന്വേഷണത്തിൽ  ബണ്ട്വാളിലെ മാനഭംഗ കേസിലെ പ്രതികളാണ് ഇവരെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു..

ബണ്ട്വാൾ പഞ്ചക്കൽ ഹൗസിലെ അബൂബക്കർ (32), കുക്കാജെ സ്വദേശി അബ്ദുൾ ബഷീർ (28) എന്നിവരാണ് കുമ്പള പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.

rape, case, arrested, kumbla, police,