പേരാലിൽ റമളാൻ പ്രഭാഷണത്തിന് നാളെ തുടക്കം


കുമ്പള • പേരാൽ നാട്ടക്കൽ ഖിളർ ജുമാ മസ്ജിദ് കമ്മിറ്റിയുടെ കീഴിൽ നടത്തപ്പെടുന്ന നാലാമത് റമളാൻ പ്രഭാഷണത്തിന് നാളെ തുടക്കം കുറിക്കും. ഖിളർ ജുമാമസ്ജിദ് ഖത്തീബ് പി എം കബീർ ഫൈസി പെരിങ്കടി മെയ്‌ 17, 20, 22, 24, 27, 29, 31 ജൂൺ 3, 5, 7, 9, എന്നീ ഇട വിട്ട തീയതികളിൽ രാവിലെ പത്ത് മണിക്ക് വിവിധ വിഷയങ്ങളിലായി പ്രഭാഷണം നടത്തും. നാട്ടക്കൽ ബുസ്താനുൽ ഉലൂം ശംസുൽ ഉലമാ സ്മാരക മദ്രസ്സാ ഹാളിലാണ് പ്രഭാഷണo നടക്കുക.

news, kumbla, peral, speech, ramadan,