മസ്കറ്റ് കെ.എം.സി.സി കുമ്പള പ്രസ് ഫോറത്തിന് കസേരകൾ സമ്മാനിച്ചു


കുമ്പള • മസ്കത്ത് മഞ്ചേശ്വരം മണ്ഡലം കെ.എം.സി സി കുമ്പള പ്രസ് ഫോറത്തിന് കസേരകൾ സമ്മാനിച്ചു. കസേരകളുടെ കൈമാറ്റം കുമ്പള പ്രസ് ഫോറത്തിൽ നടന്ന ചടങ്ങിൽ കെ.എം.സി.സി. ഭാരവാഹികൾ കൈമാറി. ഒമാൻ മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി പ്രസിഡന്റ്, മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ അഷ്റഫ് കാർല, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി പ്രസിഡൻറ് എ.കെ. ആരിഫ്, ഒമാൻ കുമ്പള പഞ്ചായത്ത് കെ.എം.സി.സി. വർക്കിംഗ് പ്രസിഡന്റ് അഷ്റഫ് ബലക്കാട് തുടങ്ങിയവർ പ്രസംഗിച്ചു. പ്രസ്ഫോറം സെക്രട്ടറി അബ്ദുല്ല കാരവൽ സ്വാഗതം പറഞ്ഞു. പ്രസ്ഫോറം പ്രസിഡന്റ് സുരേന്ദ്രൻ ചീമേനി അധ്യക്ഷത വഹിച്ചു. കെ.എം.എ സത്താർ നന്ദി രേഖപ്പെടുത്തി.

qatar, kmcc, kumbla, press, forem, donated, chair,