പുത്തിഗെ പഞ്ചായത്ത് ഭിന്നശേഷികാർക്ക് മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു

പുത്തിഗെ • പുത്തിഗെ ഗ്രാമ പഞ്ചായത്ത്‌ 2017/18 വാർഷിക പദ്ധതിയുടെ ഭാഗമായി അംഗ പരിമിതികർക്കുള്ള (ഭിന്ന ശേഷി)6 മുച്ചക്ര വാഹനം നൽകി. പുത്തിഗെ ഗ്രാമ പഞ്ചായത്ത്‌വൈസ് പ്രീഡിഡന്റു പി.ബി.മുഹമ്മദിന്റെ അദ്യക്ഷതയിൽ പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് അരുണ ഉത്ഘാടനം ചെയ്തു. പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. രേഖ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സ്‌ഥിരം സമിതി ചെയർമാൻ ചനിയ പാടി, ശാന്തി വൈ,ജയന്തി, മെമ്പർമാരായ അബ്ദുള്ള മുഗു, ചന്ദ്ര,ഹേമവാതി, നഫീസ, ചന്ദ്രവതി,പഞ്ചായത്ത് സെക്രട്ടറി ഹരീഷ് വോർക്കടി,സിഡിഎസ് ചെയർപേഴ്സൻ സുന്ദരി,എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മോഹൻ നന്ദി പറഞ്ഞു.
puthige, panchayath, news,