പെട്രോൾ - ഡീസൽ വില വർദ്ധന; ഓട്ടോ റിക്ഷ കെട്ടി വലിച്ചു പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചു


കുമ്പള • ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാരിനെതിരെ സി.ഐ.ടി.യു.കുമ്പള ടൗണിൽ ഓട്ടോ റിക്ഷ വലിച്ച് കൊണ്ട് പോയി പ്രതിഷേധിച്ചു. പരിപാടി സി.ഐ.ടി.യു ഏരിയാ സെക്രട്ടറി സുബ്ബണ്ണ ആൾവ ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം ലോക്കൽ കമ്മിറ്റി അംഗം രാഘവ ഗട്ടി അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ.എം കുമ്പള ലോക്കൽ സെക്രട്ടറി കൃഷ്ണ ചെട്ടിയാർ സ്വാഗതം പറഞ്ഞു. പ്രകടനത്തിന് ഡി.വൈ.എഫ്.ഐ മേഘലാ സെക്രട്ടറി അജിത്, സി.പി.ഐ.എം ടൗൺ ബ്രാഞ്ച് സെക്രട്ടറി ഇർശാദ് ചാക്കു, ഏരിയാ കമ്മിറ്റി അംഗം അബ്ബാസ് എന്നിവർ നേതൃത്വം നൽകി.
protest-against-petrol-and-diesel-price-rise, kumbla,