മില്ലിലെ മരത്തടികൾക്കിടയിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയുടെ മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപോർട്ട്


മഞ്ചേശ്വരം • മഞ്ചേശ്വരത്ത് മരണപ്പെട്ട ഒമ്പത് വയസ്സുകാരന്റെ മരണത്തിലെ ദുരൂഹത നീങ്ങി. ഞായറാഴ്ച്ച വൈകുന്നേരം ജ്യേഷ്ഠനോടൊപ്പം കടയിലേക്ക് പോയ ഗംഗാധര ആചാര്യയുടെ മകന്‍ സാവന്തിനെ തിരിച്ചെത്താത്തതിനെ തുടർന്നുള്ള അന്വേഷണത്തിനിടെ തിങ്കളാഴ്ച വോർക്കാടിയിലെ ഒരു മരമില്ലിൽ കൂട്ടിയിട്ട തടികൾക്കിടയിൽ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ നാട്ടുകാർ സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്യുകയായിരുന്നു. മരത്തടിക്കിടയിലുണ്ടായ വീഴ്ചയില്‍ കരളിന് ക്ഷതം സംഭവിച്ച് രക്തസ്രാവമുണ്ടായതാണ് മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നത്. മരമില്ലില്‍ കളിച്ചുകൊണ്ടിരിക്കെ മരത്തടിക്കിടയില്‍ പെട്ട് പരിക്കേറ്റതാവാമെന്ന നിഗമനത്തിലാണ് പോലീസ്.

died, boy, vorkady, news, uppala, postmortem-report-9years-old-boy-manjeshwar