പ്ലസ്ടു; കുമ്പള ഹയർ സെക്കൻററി സ്കൂളിന് മുന്നേറ്റം


കുമ്പള • ഈ വർഷത്തെ പ്ലസ്ടു പരീക്ഷയിൽ കുമ്പള ഗവ. ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ തിളക്കമാർന്ന വിജയം കരസ്ഥമാക്കി. സ്കൂളിൽ നിന്നും പതിനഞ്ച് വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടി. സയൻസ് വിഭാഗത്തിൽ പതിനൊന്നു പേരും കൊമേഴ്സിൽ നാല് വിദ്യാർത്ഥികളുമാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയിട്ടുള്ളത്. 

സയൻസിൽ അശ്വതി ടി. (1156/1200 ), ഫാത്തിമത്ത് ഫൈമിദ (1132/1200 ), അനീഷ് ബി(1148/1200 ), ഹിതേഷ് കുമാർ കെ (1147/1200), പ്രീതം എസ് റൈ(1105/1200), ആമിന റുസാഫിദ കെ എ(1139/1200), ഗീത കുമാരി ഡി (1162/1200), ഫാത്തിമത്ത് നൗറീൻ എം എം(1164/1200), മഞ്ചുഷ എൻ(1115/1200), ഷിൽപ ബി(1172/1200), ഫൈറൂസ ഹസീന എൻ കെ(1162/1200) എന്നീ വിദ്യാർത്ഥികളും കൊമേഴ്സിൽ അഞ്ചന പി എസ്(1178/1200), കദീജത്ത് അശ്വാഖ്(1143/1200), ചേതൻ കുമാർ ബി(1155 /1200), സ്നേഹ ബി(1138/1200) എന്നിവരുമാണ് മുഴുവൻ എ പ്ലസ് ഗ്രേഡ് നേടിയത്. ഒമ്പത് വിദ്യാർത്ഥികൾക്ക് നേരിയ വ്യത്യാസത്തിന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് എന്ന നേട്ടം നഷ്ടമായി. സയൻസ് വിഭാഗത്തിൽ കെ എം മുഹമ്മദ് തൻസീലിന് സ്കൂളിലെ ഉയർന്ന രണ്ടാമത്തെ മാർക്ക് ലഭിച്ചെങ്കിലും ഇംഗ്ലീഷിൽ എ ഗ്രേഡ് ലഭിച്ചത് മുഴുവൻ എ പ്ലസ് ഗ്രേഡ് എന്ന നേട്ടത്തിന് തടസ്സമായി.

plus-two-results-kumbla