പിസിഎഫ് കുവൈറ്റ്; ഭാരവാഹികളെ തിരഞ്ഞെടുത്തു


കുവൈറ്റ് •  പിഡിപിയുടെ പ്രവാസി സംഘടനായ പിസിഎഫ് കുവൈറ്റ് 2018-2020 പ്രവർത്തന വർഷതേക്കുള്ള കേന്ദ്രകമ്മിറ്റി ഭാരവാഹികളെ പിഡിപി ചെയർമാൻ ബഹു. അബ്ദുൽ നാസർ മഅദനി പ്രഖ്യാപിച്ചു. പ്രെസിഡന്റായി റഹീം ആരിക്കാടി, വൈസ് പ്രെസിഡന്റുമാരായി ബശീർ കക്കോടി, അലി കൊളാടി, അബ്ദുൽ വഹാബ് ചുണ്ട, ജന. സെക്രട്ടറി അറയ്ക്കൽ ഹുമയൂൺ, ജോയിന്റ് സെക്രട്ടറിമാരായി അൻസാർ കുളത്തുപ്പുഴ, സലിം താനാളൂർ, സിറാജുദ്ധീൻ തൊട്ടാപ്പ് ട്രഷറർ അഹ്മദ് കീരിത്തോട് എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയി സിദ്ധീഖ് പൊന്നാനി, സജാദ് തോന്നയ്ക്കൽ, ഷഫീർഖാൻ പറണ്ടോട്, സിദ്ധീഖ് ചടയമംഗലം സുലൈമാൻ പള്ളിമുക്ക്, ഷെഫീർ കാളത്തോട്‌, ഷുക്കൂർ അഹമ്മദ്, ഹകീം പാവിട്ടപ്പുറം, യു. കെ. അസീസ്‌ പൂനൂർ, യൂസഫ് എടപ്പാൾ,സലാം താനാളൂർ, സബീർ പട്ടാമ്പി, മജീദ് കൊടിഞ്ഞി, സുനീർ താനൂർ എന്നിവരെയും തിരഞ്ഞെടുത്തു. ഇരുപത് വർഷത്തോളമായി ഭരണകൂട ഭീകരതയുടെ ബലിയാടായി തടവറയിൽ കഴിയുന്ന അബ്ദുൽ മഅദനിയുടെ വിഷയത്തിൽ ഭരണകൂടം പുലർത്തുന്ന നിലപടുകൾ ഇന്ത്യയുടെ മതേതര പ്രതിച്ഛായക്ക് തീരാകളങ്കമാണെന്നു കുവൈറ്റ് സിറ്റിയിൽ കൂടിയ വാർഷിക ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ്‌ അറയ്ക്കൽ ഹുമയൂൺ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി അൻസാർ കുളത്തുപ്പുഴ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയൂം, ഉമർ ഹാജാ വെള്ളിയാമ്പുറം യോഗം ഉത്‌ഘാടനം നിർവഹിച്ചു. അബ്ദുൽ വഹാബ് ചുണ്ട നന്ദി രേഖപ്പെടുത്തി. സലിം താനാളൂർ, ബഷീർ കക്കോടി എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
pcf-kuwait, gulf, news, kerala, kasaragod,