സ്കൂട്ടറിടിച്ച് പരിക്കേറ്റ സ്ത്രീ മരിച്ചു

കുമ്പള • സ്കൂട്ടറിടിച്ച് പരിക്കേറ്റ സ്ത്രീ മരിച്ചു. കളത്തൂർ കൊളമ്പെ ഹൗസിൽ സുമതി (65) ആണ് ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയോടെ മരണപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച കളത്തൂരിലാണ് അപകടം. ഗുരുതമാരായി പരിക്കേറ്റ സുമതിയെ മംഗളുരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.സ്കൂട്ടർ യാത്രക്കാരനായ കളത്തൂർ കാജൂർ ഹൗസിൽ രവി ഷെട്ടിയുടെ മകൻ ചന്ദ്ര (28) നെ പരിക്കുകളോടെ കാസറഗോഡ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സുമതിയുടെ മൃതദേഹം വീട്ടിലെത്തിച്ച് അന്തിമ കർമ്മങ്ങൾക്ക് ശേഷം സംസ്കരിച്ചു.
obituary, kumbla, kasaragod, injured,