വയറു വേദനയെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി വയോധിക മരിച്ചു


ഉപ്പള • വയറുവേദനയെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി വയോധിക മരിച്ചു. ഉപ്പള സോങ്കാലിലെ മാങ്കുവിന്റെ ഭാര്യ അങ്കാര (80) യാണ് മരിച്ചത്. കലശലായ വയറുവേദനയെത്തുടർന്ന് വ്യാഴാഴ്ച അങ്കാരയെ മംഗൽപാടിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മരുന്ന് നൽകി ഡോക്ടർ ശമനമില്ലെങ്കിൽ വെള്ളിയാഴ്ച കാസർകോട് ആശുപത്രിയിൽ ചെന്ന് സ്കാനിങ് ചെയ്ത് പരിശോധിക്കണമെന്ന് നിർദേശിച്ചിരുന്നുവത്രെ. വയറുവേദനയിൽ മാറ്റമില്ലാത്തതിനെത്തുടർന്ന് സ്കാനിങ് പരിശോധനക്കായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്. വിവരമറിഞ്ഞ് കുമ്പള പൊലീസ് ആശുപത്രിയിലെത്തി വിശദാംശങ്ങൾ ശേഖരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം ജഢം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. നേരത്തെ ഹൃദയസംബന്ധമായ രോഗമുണ്ടായിരുന്ന സ്ത്രീ ഇതേ കാരണത്താലാണ് മരണപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

obit, uppala, news, kumbla, royal,