കുമ്പളയിൽ ട്രെയിൻ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു


കുമ്പള • കുമ്പളയിൽ ട്രെയിൻ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ബേള നാണിപ്പള്ള ഹൗസിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ രാജമ്മ (72) യാണ് മരിച്ചത്. മെയ് 13ന് കുമ്പള റെയിൽവെ സ്റ്റേഷന് സമീപത്ത് വച്ച് ട്രെയിനിടിച്ച് കാൽ അറ്റ നിലയിൽ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുമ്പള പൊലീസ് വാഹനത്തിൽ കാസറഗോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജമ്മയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്ക് മംഗളൂരുവിലെ വെൻലോക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ മംഗളൂരുവിൽ ആശുപത്രിയിലാണ് മരിച്ചത്. തുടർനടപടികൾക്ക് കുമ്പള പൊലീസ് മംഗളൂരുവിലേക്ക് പോയിട്ടുണ്ട്. സജി ഏക മകനാണ്.

Also Read: കുമ്പളയിൽ ട്രെയിൻ തട്ടി വൃദ്ധയുടെ കാൽ അറ്റു

tain, hit, injured, elderly, woman, died, kumbla, railway, station,