നിപ; രോഗ ലക്ഷണങ്ങളോടെ ഇന്ന് രണ്ട് പേര്‍ കൂടി മരിച്ചുകോഴിക്കോട് • നിപ വൈറസ് രോഗ ലക്ഷണങ്ങളോടെ രണ്ട് പേര്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന കുരാച്ചുണ്ട് സ്വദേശി രാജന്‍, നാദാപുരം ചെക്യാട് അശോകന്‍ എന്നിവരാണ് മരിച്ചത്.

നിപാ വൈറസിന്‍റെ ലക്ഷണങ്ങള്‍ കാണിച്ച ഇരുവരുടെയും രക്ത സാമ്ബിളുകള്‍ പുണെയിലേക്ക് പരിശോധനക്ക് അയച്ചിരുന്നു.മെഡിക്കല്‍ കോളെജിലെ ഐസലോഷന്‍ വാര്‍ഡിലായിരുന്ന ഇരുവരും ഇന്ന് രാവിലെയാണ് മരിച്ചത്. 

അതേസമയം നിപ വൈറല്‍ ബാധയില്‍ മരണം റിപ്പോര്‍ട്ട്​ ചെയ്​ത കോഴിക്കോട്​ പേരാ​​മ്ബ്രയില്‍ കേന്ദ്ര മൃഗസംരക്ഷണ കമീഷണറുടെ നേതൃത്വത്തിലുള്ള വിദഗ്​ധസംഘം ഇന്നെത്തും. പനിയുടെയും ജലദോഷത്തി​​ന്റെയും ലക്ഷണങ്ങള്‍ കാണിക്കുന്ന എല്ലാ മൃഗങ്ങളെയും വിശദമായി പരിശോധിക്കാൻ മൃഗസംരക്ഷണവകുപ്പ്​ ജില്ലാ മൃഗസംരക്ഷണ ഒാഫിസര്‍മാര്‍ക്ക്​ നിർദേശം നല്‍കി. 

വവ്വാല്‍ കടിച്ചെന്ന്​ സംശയം തോന്നുന്ന പഴവര്‍ഗങ്ങള്‍ മനുഷ്യ​ര്‍ കഴിക്കരുതെന്നും മൃഗങ്ങള്‍ കഴിക്കാതെ ശ്രദ്ധിക്കണമെന്നും അറിയിച്ചു. കേന്ദ്ര മൃഗസംരക്ഷണ കമീഷണര്‍ ഡോ. സുരേഷ്​ എസ്​. ഹോനപ്പഗോല്‍, രണ്ട്​ അസിസ്​റ്റന്‍റ്​ കമീഷണര്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ്​ ചൊവ്വാഴ്​ച എത്തുന്നത്​. പൂക്കോട്​ വെറ്ററിനറി കോളജ്​ ഡീന്‍ ഉൾപ്പടെയുള്ള വിദഗ്​ധരും ചൊവ്വാഴ്​ച കോഴിക്കോട്ടെത്തും. ചീഫ്​ അനിമല്‍ ഡിസീസ്​ ഇന്‍വെസ്​റ്റിഗേഷന്‍ ഒാഫിസര്‍, മൃഗസംരക്ഷണവകുപ്പ്​ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ വൈറല്‍ബാധയും മരണവും റിപ്പോര്‍ട്ട്​ ചെയ്​ത പ്രദേശവും വീടും സന്ദര്‍ശിക്കുകയും പരിശോധന നടത്തുകയും ചെയ്​തു. 

മൂന്നുപേര്‍ മരണപ്പെട്ട കുടുംബത്തി​ന്‍റെ പുരയിടത്തിലെ കിണര്‍ കോഴിക്കോട്​ ജില്ലാ മൃഗസംരക്ഷണ വകുപ്പ്​ ഒാഫിസര്‍ ഡോ. മോഹന്‍ദാസ്​, വനംവകുപ്പ്​ ​വെറ്ററിനറി ഡോക്​ടര്‍ അരുണ്‍ സക്കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നെറ്റ്​ ഉപയോഗിച്ച്‌​ അടച്ചു. ഇതിനകത്തുള്ള വവ്വാലുകളെ പിടിച്ച്‌​ നിപ വൈറസ്​ ഉണ്ടോയെന്ന്​ പരിശോധിക്കും.

'റിയല്‍ ടൈം പോളിമറൈസ്​ ചെയിന്‍ റിയാക്​ഷന്‍'(ആര്‍.ടി.പി.സി.ആര്‍) സംവിധാനം ഉപയോഗിച്ച്‌​ വൈറല്‍ ബാധ കണ്ടെത്താന്‍ മൃഗസംരക്ഷണവകുപ്പ്​ ഡയറക്​ടര്‍ ഡോ. എന്‍. ശശിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. ഇൗ സംവിധാനം ഉടന്‍തന്നെ പാലോട്​ ചീഫ്​ അനിമല്‍ ഡിസീസ്​ ഇൻവെസ്​റ്റിഗേഷന്‍ ഒാഫിസില്‍ സ്ഥാപിക്കാനും നിർദേശം നല്‍കി.

news, kerala, nipah-virus-kerala