കാസർഗോഡ് നിപ പനി ബാധിച്ചെന്ന് വ്യാജ പ്രചരണം;സന്ദേശം ആദ്യമെത്തിയ വാട്സാപ്പ് ഗ്രൂപ്പ് പോലീസ് കണ്ടെത്തി


കാസറഗോഡ് • ചെറുവത്തൂര്‍ സ്വദേശിക്ക് നിപ വൈറസ് കണ്ടെത്തിയെന്ന വാട്ട്‌സ അപ്പ് വഴിയുള്ള വ്യാജ പ്രചരണം പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ തടിയന്‍ കൊവ്വലിലെ ഒരു വാട്ട്‌സ് അപ്പ് ഗ്രൂപ്പില്‍ നിന്നാണ് വാര്‍ത്ത പ്രചരിച്ചതെന്ന് കണ്ടെത്തി.

നിപ പനി ബാധിച്ചയാളെ മംഗലാപുരം കെ എം സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നായിരുന്നു വ്യാജ പ്രചരണം. വാര്‍ത്ത ആയിരകണക്കിന് ഗ്രൂപ്പുകളിലേക്കാണ് പ്രചരിച്ചത്. ഇതോടെ ആരോഗ്യ വകുപ്പും പോലീസും നടത്തിയ അന്വേഷണത്തിലാണ് വാര്‍ത്തയുടെ ഉറവിടം കണ്ടെത്തിയത്. ഗ്രൂപ്പ് അഡ്മിനെതിരെ കേസ്സെടുക്കാനുള്ള നീക്കത്തിലാണ് പോലീസ്.

വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടിയുണ്ടാകും. വാര്‍ത്ത പ്രചരിച്ചതോടെ പ്രദേശത്തെ പി.എച്ച്‌.സികളില്‍ ചികിത്സ തേടി നിരവധി പേരാണ് എത്തുന്നത്.

nipah-virus-fake-message-spreading-kasaragod