നെജു വിട വാങ്ങിയിട്ട് നാളേക്ക് ഒരാണ്ട്അനുസ്മരണം

മൊഗ്രാൽ, കെ.കെ.പുറത്തിന്റെ മത,സാമൂഹ്യ, ജീവ കാരുണ്യ മേഖലകളിൽ പ്രവർത്തിച്ചു വരികയായിരുന്ന ഞങ്ങളൊക്കെ 'നെജു' എന്ന് ഓമനപ്പേരിട്ട് വിളിച്ചിരുന്ന മുഹമ്മദ് നസിർ വിട വാങ്ങിയിട്ട് നാളേക്ക് ഒരാണ്ട് പൂർത്തിയാവുകയാണ്.

യുവത്വ ത്തിന്റെ പ്രസരിപ്പോടെ നല്ല ഊർജസലനായി പ്രവർത്തിച്ചു വരികയായിരുന്ന 'നെജു' വിനെ പെട്ടെന്നാണ് രോഗം തളർത്തിയത്. ഇത് കുടുംബത്തെയും,പ്രദേശത്തെയും ഞെട്ടിപ്പിച്ചു.

ഒരുപാട് വേദനകൾ ഉള്ളിലൊതുക്കി, രോഗത്തോട് പൊരുതി ജീവിച്ച നെജു ഒടുവിൽ അല്ലാഹുവിന്റെ അലംഘനീയമായ വിധിക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു. കെ.കെ.പുറംത്ത് അടക്കം ഒരുപാട് സുഹൃത് വലയമുള്ള മുഹമ്മദ് നസീർ ന്റെ ആകസ്മിക മരണം കുടുംബത്തിനെയും,സുഹൃത്തുക്കളെയും, നാടിനെയും ഒന്നടങ്കം കണ്ണീരിലാഴ്ത്തി...

ആരെ കണ്ടാലും വളരേ സൗമ്യമായി പെരുമാറിയിരുന്ന നെജു' വിന്റെ മുഖത്ത് എന്നും പുഞ്ചിരി തൂകുമായിരുന്നു ആ ഓർമ്മകൾ ഇന്നും മനസ്സിൽ മായാതെ നില നിൽക്കുന്നു..

ഇളം പ്രായത്തിൽ ഒന്നും,രണ്ടും ക്ലാസ്സിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളെയും, മൂന്നു വയസ്സുള്ള ഒരാൺകുട്ടിയെയും അനാഥരാക്കി. കുടുംബത്തെയും, സുഹൃത്തുക്കളെയും, ഒരു നാടിനെ തന്നെ തീരാ ദുഃഖ ത്തിലാഴ്ത്തി അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകേണ്ടി വന്ന നെജു' ന്റെ വിയോഗം നികത്താനാവാത്ത വിടവാണ്.

അള്ളാഹു പരലോക ജീവിതം സന്തോഷത്തിലാക്കട്ടെ.

കുടുംബത്തിന് ക്ഷമയും,സമാധാനവും അള്ളാഹു നൽകട്ടെ...

ലേഖകൻ: അഷ്റഫ് കെ.കെ.പുറം

ashraf, kk, puram, article, neju, Remembrance,