കാഞ്ഞങ്ങാട് നഗരത്തിൽ യുവാവിനെ തലക്കടിച്ചു കൊന്നു


കാഞ്ഞങ്ങാട് • കാഞ്ഞങ്ങാട് നഗരത്തിൽ യുവാവിനെ തലക്കടിച്ചു കൊന്നു. ബാറില്‍ വെച്ചുള്ള തര്‍ക്കം കൈയ്യാങ്കളിയില്‍ കലാശിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത് . കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ബുധനാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. കണ്ണൂര്‍ ചിറക്കല്‍ സ്വദേശിയായ പ്രസാദിന്റെ മകന്‍ ആശിഷ് വില്യം (42) ആണ് കൊല്ലപ്പെട്ടത്.

ഇതുമായി ബന്ധപ്പെട്ട് നീലേശ്വരം പുതുക്കൈ സ്വദേശി ദിനേശനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് അലാമിപ്പള്ളി രാജ് റസിഡന്‍സി ബാറില്‍ വെച്ചുണ്ടായ വാക്തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ വരാന്തയില്‍ ഇരിക്കുകയായിരുന്ന ആശിഷിനെ ദിനേശന്‍ കവുങ്ങിൻ പാരകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവത്രെ. പൊലീസ് എത്തി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മറ്റു രണ്ടു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് പിന്നീട് പരിയാരത്തേക്ക് കൊണ്ടുപോകും.

kanhagad, murdered, news,