എം എസ് എഫ് എ പ്ലസ് മീറ്റ് ലോഗോ പ്രകാശനം ചെയ്തു

എം എസ് എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന എ പ്ലസ് മീറ്റിന്റെ ലോഗോ പ്രകാശനം മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയംഗം മെട്രോ മുഹമ്മദ് ഹാജി നിർവഹിക്കുന്നു

കാസറഗോഡ് • എം എസ് എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് റ്റു ,വി എച്ച് എസ് ഇ വിഭാഗത്തിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ, കേരളത്തിലെ വിദ്യാഭ്യാസ നവോത്ഥാന നായകരിൽ ഒരാളായ സീതി സാഹിബിന്റെ പേരിലുള്ള എക്സലൻസി അവാർഡ് നൽകി ആദരിക്കുന്ന പരിപാടി എ പ്ലസ് മീറ്റ് മെയ് 29 ന് ചൊവാഴ്ച്ച രാവിലെ പത്ത് മണിക്ക് കാഞ്ഞങ്ങാട് വ്യാപര ഭവൻ ഹാളിൽ വെച്ച് നടത്തപ്പെടും പരിപാടിയുടെ ലോഗോ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയംഗം മെട്രോ മുഹമ്മദ് ഹാജി പ്രകാശനം ചെയ്തു എം എസ് എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി ആക്ടിം ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ നഷാത്ത് പരവനടുക്കം റമീസ് ആറങ്ങാടി സാദിക്കുൽ അമീൻ ബല്ലാ കടപ്പുറം റംഷീദ് തോയമ്മൽ മുഹമ്മദ് ജംഷീർ ബാത്തിഷ മൊഗ്രാൽ സംബന്ധിച്ചു മുഴുവൻ വിഷയങ്ങളിലും എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികൾ മുൻകൂട്ടി റജിസ്റ്റർ ചെയേണ്ടതാണ് ബന്ധപെടേണ്ട നമ്പർ 9895900740 ,9947087818, 9746030018

msf, news, kasaragod,