എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥിനിയെ എം എസ്‌ എഫ്‌ അനുമോദിച്ചു


എരിയാൽ • എരിയാൽ പ്രദേശത്ത്‌ നിന്ന് ഹയർ സെക്കണ്ടറി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ്‌ കരസ്ഥമാക്കിയ ഫാത്തിമത്ത്‌ മഹ്സൂഫക്ക്‌ എം എസ്‌ എഫ്‌ എരിയാൽ പത്താം വാർഡ്‌ കമ്മിറ്റി ഉപഹാരവും മധുരവും നൽകി അനുമോദിച്ചു.

മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ എ ജലീൽ ഉപഹാരം നൽകി. ചടങ്ങിൽ കെ ബി മുനീർ, ഷംസു മാസ്കൊ, അബു നവാസ്‌, നിസാർ കുളങ്കര, ഇർഷാദ്‌ എരിയാൽ, ഹംറാസ്‌, ഷംസു അക്കര, റിയാസ്‌, മുബീൻ, റഫീഖ്‌ ഡോൺ, ജസീൽ, അസ്രു, റഹീസ്‌ എന്നിവർ സംബന്ധിച്ചു. സമസ്ത മദ്രസ പൊതു പരീക്ഷയിൽ ദേശിയ തലത്തിൽ മൂന്നാം റാങ്കും കരസ്ഥമാകിയിരുന്നു.

മദ്രസ സ്കൂൾ തലങ്ങളിലെ പഠന മികവിന്‌ നേരത്തേ യു എ ഇ എരിയാൽ ജമാഅത്ത്‌ കമ്മിറ്റിയുടെ സ്വർണ്ണ മെഡലുകൾ കരസ്ഥമാകിയിരുന്നു. മുസ്ലിം ലീഗ്‌ കാസറഗോഡ് മണ്ഡലം കൗൺസിലർ കെ ബി മുനീറിന്റെ മകളാണ്‌ മഹ്സൂഫ.

eriyal, msf, news, aplus, winner, mahsoofa,