എസ്.എസ്.എൽ.സി. എ. പ്ലസ് ജേതാക്കളെ അനുമോദിച്ചു


മൊഗ്രാൽ പുത്തൂർ • എസ്.എസ്.എൽ.സി. പരീക്ഷയിൽ മൊഗ്രാൽപുത്തൂർ ഹയർ സെക്കണ്ടറി സ്ക്കൂളിൽ നിന്നും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് വിജയിച്ച വിദ്യാർത്ഥിനികളെ ആസ്ക്ക് പുത്തൂരിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ഭവ്യ ലക്ഷ്മി, ചൈത്ര.കെ.. നിഷ യു എന്നിവരെയാണ് അനുമോദിച്ചത്.റഷീദ് ചായിത്തോട്ടം ആസ്ക്ക് പുത്തൂരിന്റെ ഉപഹാരം സമ്മാനിച്ചു. മാഹിൻ കുന്നിൽ, സാബിർ, ഷംസുദ്ദീൻ, ഇല്യാസ്, ശാക്കിർ അറഫാത്, ഫൈസൽ അറഫാത്, ഷെഫീഖ്, ശാക്കിർ മുഗു ഹുസൈൻ തുടങ്ങിയവർ സംബന്ധിച്ചു.
sslc, winners, mogral, puthur, news,