മൊഗ്രാലിൽ നവീകരിച്ച കലാ കായിക കേന്ദ്രം ഉൽഘാടനം ചെയ്തു


മൊഗ്രാൽ • നവീകരിച്ച ഫ്രണ്ട്സ്‌ കുത്ബി നഗർ കലാ കായിക കേന്ദ്രം പി.ബി അബ്ദുൽ റസ്സാക്ക്‌ എം.എല്‍.എ ഉൽഘാടനം ചെയ്തു. ഉൽഘാടനത്തോടനുബന്ധിച്ച്‌ നടന്ന പൊതു യോഗത്തിൽ അഞ്ച് തവണ ദേശീയ കാർ റാലീ ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ മൂസാ ഷരീഫ്‌, മൊഗ്രാലിന്റെ ഫുട്ബോൾ ഗുരു കുത്തിരിപ്പ്‌ മമ്മസ്ച്ച എന്നിവർക്കുള്ള സ്വീകരണവും, എസ്.എസ്.എൽ.സി 2017-18 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ്‌ അവാർഡ് ഉപഹാര ദാനവും കുമ്പള എസ്.ഐ ശിവദാസൻ പി.വി നിർവഹിച്ചു.

സ്വീകരണ യോഗത്തിൽ തന്റെ അസാനിദ്ധ്യം നേരിട്ട്‌ അറിയിച്ച്‌ കേരള സന്തോഷ്‌ ട്രോഫീ ടീം മാനേജർ പി.സി.എം ആസിഫ്‌ പരിപാടിക്ക്‌ എല്ലാവിധ ആശംസകളും നേർന്നു. മുൻ അധ്യാപകൻ കൂടിയായ എസ്.ഐ ശിവദാസൻ ജനമൈത്രി പോലീസിന്റെ സമൂഹ്യ ഇടപെടലിനെക്കുറിച്ച് സംസാരിച്ചു. വിദ്യാർത്ഥികളടക്കമുള്ള യുവ തലമുറ വഴി തെറ്റുന്നതിൽ അദ്ദേഹത്തിനുള്ള ആശങ്ക സദസ്സുമായി പങ്കുവെക്കുകയും ചെയ്തു.  

ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും നാടിന്റെ നന്മയ്ക്കും, യുവാക്കളെ വഴി തെറ്റിക്കുന്ന ലഹരി മാഫിയയ്ക്കുമെതിര പ്രവർത്തിക്കുന്ന എഫ്.സി.കെ മൊഗ്രാലിന്റെ പ്രവാസികളടക്കമുള്ള മുഴുവൻ അംഗങ്ങളെയും പരിപാടിയിൽ അഭിനന്ദിച്ചു. പരിപാടിയിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.

mogral-art-and-sports-center, pb, abdul, razzak,