നിലമ്പൂരിൽ നിന്ന് പുറപ്പെട്ട മൊഗ്രാലിലെ പതിനഞ്ചുകാരനെ കാണാതായി


മൊഗ്രാൽ • പേരാമ്പ്രയിലെ ബന്ധുവീട്ടിൽ നിന്നും മൊഗ്രാലിലെ വീട്ടിലേക്ക് പുറപ്പെട്ട മൊഗ്രാൽ സ്വദേശിയായ 15 കാരനെ കാണാതായാതായി ബന്ധുക്കൾ കുമ്പള പൊലീസിൽ പരാതി നൽകി.

മൊഗ്രാലിലെ അബ്ദുൽ ഗനി താഹിറ ദമ്പതികളുടെ മകൻ അബുൽ വഫയെയാണ് ചൊവ്വാഴ്ച രാവിലെ മുതൽ കാണാതായത്. മലപ്പുറം നിലമ്പൂരിലുള്ള ബന്ധുവീട്ടിൽ പോയി തിരിച്ച് ബസിൽ കോഴിക്കോട്ടേക്ക് പുറപ്പെട്ടിരുന്നു. എന്നാൽ നിലമ്പൂരിൽ നിന്ന് പുറപ്പെട്ട് കോഴിക്കോട് ബസ്സിറങ്ങിയതായി ബസ് കണ്ടക്ടറിൽ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ കുട്ടി കോഴിക്കോട്‌ നിന്നും കാസറകോട്ടേക്ക് ട്രെയിൻ കയറിയിട്ടില്ലെന്നാണ് വിവരം. കുട്ടിയുടെ കയ്യിൽ ഫോൺ ഇല്ലാത്തതിനാൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും ബന്ധുക്കൾ പരാതിയിൽ പറയുന്നു.

missing, case, mogral, native, kasragod, kozhikkod,