മലബാർ ഇസ്ലാമിക്‌ കോംപ്ലെക്സ് മത, ഭൗതീക വിദ്യാഭ്യാസത്തിന്റെ ഉറവിടം - യു എം ഉസ്താദ്


അബുദാബി  • ചട്ടഞ്ചാൽ മലബാർ ഇസ്ലാമിക്‌ കോംപ്ലെക്സിന്റെ കീഴിലുള്ള മത - ഭൗതിക സ്ഥാപനങ്ങൾ വിദ്യാഭ്യാസത്തിന്റെ ഉറവിടമാണെന്നും ഉത്തര മലബാറിലെ മത - ഭൗതീക വിദ്യാഭ്യാസ പുരോഗതിക്ക് എം. ഐ. സി. മാതൃകയാണെന്നും,ആത്മശുദ്ധിക്ക് അറിവ് മുഖ്യ ഘടകമെന്നും കേന്ദ കമ്മിറ്റി ജനറൽ സെക്രട്ടറിയും കേന്ദ്ര മുശാവറ അംഗവുമായ യു എം അബ്ദുൽ റഹിമാൻ മുസ്‌ലിയാർ അഭിപ്രായപ്പെട്ടു. 

അബുദാബി ചാപ്റ്റർ സംഘടിപ്പിച്ച യോഗത്തിലും ഇഫ്താർ വിരുന്നിലും സംബന്ധിച്ച് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയാരുന്നു യു എം ഉസ്താദ്.

സാഹോദര്യവും സമാധാനവും കാത്തുസൂക്ഷിച്ചുട്ടുള്ള പ്രവർത്തനമാണ് നടത്തേണ്ടതെന്നും, ഈ പുണ്യ മാസത്തിൽ പ്രാർത്ഥനയിലും , കാരുണ്യ പ്രവർത്തങ്ങളിലും മുഴുകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. 

എം ഐ സി അബുദാബി ചാപ്റ്റർ പ്രസിഡന്റ് അഷ്‌റഫ് മൊവ്വൽ അധ്യക്ഷത വഹിച്ചു. കാസറഗോഡ് ജില്ലാ കെ എം സി സി പ്രസിഡന്റ് പി കെ അഹമ്മദ് ബല്ലാ കടപ്പുറം മുഖ്യ പ്രഭാഷണം നടത്തി, അബ്ദുൽ റഹിമാൻ അയ്യങ്കോൽ, മുജീബ് മൊഗ്രാൽ, അഷ്‌റഫ് പൂച്ചക്കാട്, സെഡ് എ മൊഗ്രാൽ, നൗഷാദ് മിഹ്റാജ് പ്രസംഗിച്ചു.

ഹനീഫ് പടിഞ്ഞാർമൂല, സുലൈമാൻ കാനക്കോട്, അലി മാസ്തിക്കുണ്ട്, അഷ്‌റഫ് കീഴുർ ,അസ്ഫുള്ള മേൽപറമ്പ ,ഷാഫി നാട്ടക്കൽ, അബ്ദുൽ റഹിമാൻ കമ്പള ബായാർ, ആബിദ് നാലാംവാതുക്കൽ, തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി അനീസ് മാങ്ങാട് സ്വാഗതവും ഓർഗനൈസ് സെക്രട്ടറി ഉസ്മാൻ ബെള്ളിപ്പാടി നന്ദിയും പറഞ്ഞു.  

mic, education, um, usthad,