മംഗൽപാടിയിൽ കണ്ടത് കാട്ട് പൂച്ച; പ്രദേശവാസികൾക്ക് ആശ്വാസം


മംഗൽപാടി • അഗർത്തിമൂല, പുളിക്കുത്തി ഭാഗങ്ങളിൽ ഭീതി വിതച്ചത് പുലിയല്ല, കാട്ടുപൂച്ചയെന്ന് ഫോറസ്റ്റ് അധികൃതർ. ഏതാനും ദിവസങ്ങളായി പ്രദേശങ്ങൾ ഭീതിയിലായിരുന്നു. പുലിയെ കണ്ടതായി സാമൂഹ്യ മാധ്യമങ്ങളിലും മറ്റുമുണ്ടായ പ്രചരണമാണ് ഇതിനു കാരണമാതത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ കാവലും ഏർപ്പെടുത്തി. എന്നാൽ പുലിയെ കണ്ടെത്താനായില്ല. പിന്നീട് വീട്ടുമുറ്റത്തും സമീപത്തെ ശ്മശാനത്തിലും പുലിയുടെതെന്നു കാൽപ്പാദങ്ങൾ കണ്ട്തോടെ നാട്ടുകാർ പുറത്തിറങ്ങാതായി. ഉടൻ വിവരം പൊലീസിനെയും വനപാലകരെയും അറിയിക്കുകയായിരുന്നു. വനപാലകർ സ്ഥലത്തെത്തി വെടിവച്ചു. പിന്നീട് കാസർകോട് ഫോറസ്റ്റ് അധികൃതരുടെ നേതൃത്വത്തിൽ നടത്തിയ വിശദമായ പരിശോധനയിലാണ് അഗർത്തിമൂല, പുളിക്കുത്തി എന്നിവിടങ്ങളിലെ ജനങ്ങളുടെ ഉറക്കം കെടുത്തിയത് കാട്ടുപൂച്ചയാണെന്ന് ശസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തിയത്.

പച്ചമ്പള പുളിക്കുത്തിയിൽ കണ്ടെത്തിയ കാൽ പാദങ്ങളാണ് കാട്ടുപൂച്ചയുടെതാണെന്നു തെളിഞ്ഞത്. അതേ സമയം പച്ചമ്പളയിൽ ചിലർ പുലിയെ കണ്ടതായി വനപാലകരെ അറിയിച്ചിരുന്നു. തുടർന്ന് വനപാലകരെത്തി പരിശോധിച്ചിട്ടും വെടിവെച്ചിട്ടും നാട്ടുകാർ കാവലിരുന്നിട്ടും പുലികളെ കണ്ടെത്താനിയില്ല. പച്ചമ്പളയിൽ നാട്ടുകാരെ ഭീതിയിലാക്കിയതും കാട്ടുപൂച്ച് തന്നെയാകാമെന്നാണ് പൊതുജന സംസാരം.

wild, cat, pachamabala, news, mangalpady,