മഹാരാഷ്ട്രയിൽ സംഘര്‍ഷം; രണ്ടു പേർ കൊല്ലപ്പെട്ടു


മുംബൈ • മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ഇരു സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ടു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌. നിരവധി കടകളും വാഹനങ്ങളും കത്തിച്ചു. വെള്ളിയാഴ്ച രാത്രിയില്‍ ഇരു സമുദായത്തില്‍പ്പെട്ട അംഗങ്ങള്‍ തമ്മലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാധീതമാണെന്ന് പോലീസ് അറിയിച്ചു. 
നൂറോളം യുവാക്കള്‍ പരസ്പരം കല്ലേറ് നടത്തിയതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പോലീസ് ടിയര്‍ഗ്യാസ് ഷെല്ലുകള്‍ പ്രയോഗിച്ചാണ് സംഘര്‍ഷം നിയന്ത്രണ വിധേയമാക്കിയത്. സംഘര്‍ഷം മറ്റിടങ്ങളിലേക്ക് വ്യാപിക്കാതിരിക്കാന്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്ന്യസിച്ചിട്ടുണ്ട്. 
മദ്യത്തിന് പണം നല്‍കാത്തതിനെ തുടര്‍ന്ന്  ഒരു മെക്കാനിക്കിനെ സംഘം ചേര്‍ന്ന് ആക്രമിച്ചതാണ് സംഘര്‍ഷത്തിന് തുടക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍
maharastra, news,