മൊഗ്രാലിൽ നിയന്ത്രണം വിട്ട ലോറിയിടിച്ച് വൈദ്യുതി തൂൺ തകർന്നു. ഷോക്കേറ്റ് ഡ്രൈവർക്ക് ഗുരുതരം


മൊഗ്രാൽ • മൊഗ്രാൽ ദേശീയ പാതയിൽ നിയന്ത്രണം വിട്ട ലോറി വൈദ്യുതി തൂണിൽ ഇടിച്ച് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ഏഴ് മണിക്കാണ് അപകടം. മംഗളൂരു ഭാഗത്തു നിന്നും വരികയായിരുന്ന കെ എ 22 സി 2612 നമ്പർ ചരക്ക് ലോറിയാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ തകർന്ന് വീണ പോസ്റ്റിലെ കമ്പിയിൽ നിന്നും വൈദ്യുതാഘാതമേറ്റാണ് ഡ്രൈവർക്ക് പരിക്കേറ്റത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുമ്പള പൊലീസും നാട്ടുകാരും ചേർന്ന് പരിക്കേറ്റ ഡ്രൈവറെ കാസറഗോഡ് സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടു പോയി.lorry-hit-post-injured, mogral, kumbla, kasaragod,