കാറിലിടിച്ച് നിർത്താതെ പോയ ലോറിയെ പിന്തുടർന്ന കാറിനെ വീണ്ടും ലോറി ഇടിച്ചു


കുമ്പള • കുമ്പള മാവിനകട്ട ദേശിയപാതയിൽ ഇന്നോവ കാറിനെ തട്ടി നിർത്താതെ പോയ ചരക്ക് ലോറിയെ പിന്തുടർന്ന അതേ കാർ ലോറിക്ക് മുന്നിലിട്ട് നിർത്താൻ ശ്രമിക്കവേ ലോറി വീണ്ടും കാറിനിടിച്ചു. ഏറെ നേരത്തെ വാക്കേറ്റം ദേശിയ പാതയിൽ ഗതാഗത സ്തംഭനം ഉണ്ടാക്കി. മംഗളൂറു ഭാഗത്ത് നിന്ന് കാസർഗോഡ് ഭാഗത്തേക്ക് പോകുകയായിരുന്നു ഇരു വാഹനങ്ങളും.കുമ്പള പോലീസ് സ്ഥലത്തെത്തി ലോറിയും ഇന്നോവ കാറും സ്റ്റേഷനിലേക്ക് മാറ്റി.

lorry-hit-car-kumbla,