പി കെ നഗറിലും ബാഡൂരിലും ഇടിമിന്നലിൽ വീടുകൾ തകർന്നു


കുമ്പള • പി കെ നഗറിലും ബാഡൂരിലും ഇടിമിന്നലിൽ വീടുകൾ തകർന്നു. പി കെ നഗർ സെറാങ്ക് ലത്തീഫിന്റെ വീടിനാണ് വെള്ളിയാഴ്ച രാത്രി ഇടിമിന്നലേറ്റത്.

വീടിന്റെ സൺഷേഡ് തകർന്നു. വാട്ടർ ടാങ്കും പൈപ്പുകളും പൊട്ടിത്തകർന്നു. വയറിങ്ങുകൾ ഉരുകുകയും മെയിൻ സ്വിച്ച് പൊട്ടിത്തെറിക്കുകയും ചെയ്തു. ബാഡൂരിൽ പരേതനായ മർദയുടെ ഭാര്യ ലളിതയുടെ വീടിനാണ് മിന്നലേറ്റത്. വയറിങ്ങുകൾ കത്തി നശിക്കുകയും വീടിന്റെ ചുമരിന് വിള്ളലുണ്ടാവുകയും ചെയ്തു. തൊട്ടടുത്തുള്ള ഇലക്ട്രിക്ക് പോസ്റ്റിനും ഭാഗികമായ കേടുപാടുകൾ സംഭവിച്ചു. വീട്ടുകാർ അയൽ വീട്ടിൽ പോയിരുന്നതിനാൽ ആളപായം ഒഴിവായി.lighting, kasaragod, news, arikady,