കർണ്ണാടക: വോട്ടെണ്ണലിന് ഒരുക്കങ്ങളായതായി മംഗളൂരു ഡി.സി


മംഗളുരു • കർണ്ണാടക തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ചൊവ്വാഴ്ച രാവിലെ എട്ടു മുതൽ ആരംഭിക്കും. ജില്ലയിലെ എട്ട് മണലങ്ങളിലെയും വോട്ടെണ്ണൽ മഹാത്മാ ഗാന്ധി സെന്റിനറി ഹൈസ്കൂളിലും പി.യു കോളേജിലുമായി നടക്കും.

വോട്ടെണ്ണലിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദക്ഷിണ കാനറാ ഡെപ്യൂട്ടി കമ്മീഷണർ ശശികാന്ത് സെന്തിൽ അറിയിച്ചു. വോട്ടെണ്ണൽ കേന്ദ്രവും പരിസരവും സി.സി.ടി.വി നിരീക്ഷണത്തിലായിരിക്കും. മെയ് 16 വരെ ജില്ലയിൽ പ്രകടനങ്ങൾ നിരോധിച്ചതായി അദ്ദേഹം അറിയിച്ചു.

12ാം തീയതിയാണ് കർണാടകയിൽ തിരെഞ്ഞെടുപ്പ് നടന്നത്. പതിനഞ്ചിന് രാവിലെ 8.30 ഓടെ ആദ്യ ഫല സൂചനകൾ ലഭിക്കും. ആർക്കും ഭൂരിപക്ഷം ലഭിക്കാൻ സാധ്യതയില്ലെന്നും തൂക്കു സഭയാണ് ഉണ്ടാവുകയെന്നും വിവിധ എക്സിറ്റ് പോളുകൾ പ്രവചിച്ചിട്ടുണ്ട്.

karnataka, election, counting, news, mangluru,legislative-assembly-election-results