ഡിസ്ചാർജ് ചെയ്യാൻ പണമില്ലാതെ യുവാവ് ആശുപത്രിക്കിടക്കയിൽ


കുമ്പള • ഡിസ്ചാർജ് ചെയ്യാൻ പണമില്ലാതെ യുവാവ് ആശുപത്രിക്കിടക്കയിൽ. കഴിഞ്ഞ മാസം കുമ്പള റെയിൽവേ സ്റ്റേഷന് സമീപം കാറും, ടെമ്പോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കുമ്പള കോയിപ്പാടി കടപ്പുറത്തെ മത്സ്യത്തൊഴിലാളി പള്ളിക്കുഞ്ഞിയുടെ മകൻ ദാവൂദാണ് ഹോസ്പിറ്റലിൽ നിന്ന്‌ ഡിസ്ചാർജ് ചെയ്യാൻ വകയില്ലാതെ മനമുരുകിക്കഴിയുന്നത്.

മംഗളൂരു ഹൈലാൻഡ്സ് ആശുപത്രിയിലെ 107ാം നമ്പർ മുറിയിൽ ചികിത്സയിലുള്ള ദാവൂദിനെ ഡിസ്ചാർജ് ചെയ്യണമെങ്കിൽ മൂന്ന് ലക്ഷം രൂപ അടക്കണം. രണ്ട് പെൺമക്കളും 3 ആൺ മക്കളുമടങ്ങുന്ന കുടുംബത്തെ പട്ടിണിയറിയാതെ തീറ്റിപ്പോറ്റാൻ തന്നെ പാടുപെടുന്ന പിതാവ് പള്ളിക്കുഞ്ഞിക്ക് ഇത്രയും വലിയൊരു തുക സങ്കൽപിക്കുക പോലും പ്രയാസമാണ്. പള്ളിക്കുഞ്ഞിയുടെ മൂത്ത മകനാണ് ദാവൂദ്. ദാവൂദും മത്സ്യത്തൊഴിലാളി ആണ്. ജപ്തി ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന ഒരു കൊച്ചു വീട് മാത്രമാണ് ഇത്രയും കാലയളവിലെ ആകെയുള്ള സമ്പാദ്യം. വീട് കെട്ടാൻ എടുത്ത വായ്പ തിരിച്ചടക്കാൻ കഴിയാത്തതാണ് ജപ്തി ഭീഷണിക്ക് കാരണം.

ദാവൂദിന്റെ രണ്ട് കാലുകൾക്കും അപകടത്തിൽ ഗുരുതരമായ പരിക്കുണ്ട്. ഓപ്പറേഷനും, ചികിത്സയുമായെങ്കിലും ദാവൂദ് നടന്നു കാണണമെങ്കിൽ തന്നെ വർഷങ്ങളുടുക്കുമെന്നു ഡോക്ടർമാർ പറയുന്നു. ദിവസം തോറും ഹോസ്പിറ്റൽ ചാർജ് കൂടിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ 15 ദിവസമായി മകനെ ഡിസ്ചാർജ് ചെയ്യാൻ പാടുപെടുകയാണ് പള്ളിക്കുഞ്ഞി. പണത്തിന് വേണ്ടി മുട്ടാത്ത വാതിലുകളില്ല. സുമനസ്സുകൾ കനിഞ്ഞു നൽകിയ 55000 രൂപ ആശുപത്രിയിൽ അടക്കുകയും ചെയ്തു. 

പ്രതീക്ഷ കൈവിടാതെ റംസാൻ വ്രതവുമെടുത്ത് സുമനസ്സുകളുടെ കനിവും തേടി പള്ളിക്കുഞ്ഞി നെട്ടോട്ടത്തിലാണ്. പള്ളിക്കുഞ്ഞിയും, മകൻ ദാവൂദും കടലിൽ പോയാലേ വീട്ടിൽ അടുപ്പ് പുകയുകയുള്ളൂ. ഇപ്പോൾ ജോലിക്ക് പോകാതെ ഒരു മാസത്തിൽ കൂടുതലായി. നിത്യച്ചിലവിന് തന്നെ പണമില്ലാതെ ബുദ്ധിമുട്ടിലാണ് കഴിയുന്നത്. അതിനിടെയാണ് ഈ മൂന്നു ലക്ഷം. സങ്കടം പറയുമ്പോൾ പള്ളിക്കുഞ്ഞിയുടെയും, മകൻ ദാവൂദിന്റെയും കണ്ണു നിറയുന്നു. തങ്ങളുടെ ഈ അവസ്ഥ മനസ്സിലാക്കി ആരെങ്കിലുമൊക്കെ സഹായിക്കാനെത്തുമെന്ന പ്രതീക്ഷയിലാണ് മകനും

പള്ളിക്കുഞ്ഞിയുടെ ബാങ്ക് അക്കൗണ്ട് നമ്പർ. 

: 40517100011276
Kerala gramin bank
Kumbla branch
IFSC:KLG80040517
MOB:8129616322