കുമ്പള ബസ് സ്റ്റാന്റിനടുത്ത് അവശനിലയിൽ കാണപ്പെട്ട യുവാവിനെ പൊലീസ് ആശുപത്രിയിലാക്കി


കുമ്പള • കുമ്പള ബസ് സ്റ്റാന്റിനടുത്ത് അവശനിലയിൽ കാണപ്പെട്ട യുവാവിനെ പൊലിസ് ആശുപത്രിയിലാക്കി. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ബസ്സ്റ്റാൻറിനടുത്ത് യുവാവ് അവശ നിലയിൽ കിടപ്പുണ്ടെന്ന വിവരമറിഞ്ഞെത്തിയ കുമ്പള എസ് ഐ ശിവദാസന്റെ നേതൃത്വത്തിലുള്ള പൊലീസാണ് യുവാവിനെ പൊലീസ് ജീപ്പിൽ കയറ്റി കുമ്പള ജില്ല സഹകരണാശുപത്രിയിലെത്തിച്ചത്. ഡോക്ടർ പരിശോധിച്ചതിന് ശേഷം യുവാവിന് അപസ്മാര രോഗമുണ്ടെന്ന സംശയത്താൽ വിദഗ്ധ ചികിത്സയ്ക്ക് കാസർകോട്ടെ ആശുപത്രിയിലേക്ക് അയച്ചു. മുപ്പത്തിയഞ്ച് വയസ് തോന്നിക്കുന്ന യുവാവിനെ കുറിച്ചുള്ള വിശദ വിവരങ്ങൾ ലഭ്യമായിട്ടില്ല.

kumbla, found, young, man, kumbla, police,