കുമ്പള ശ്രീ ഗോപാല കൃഷ്ണ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം മെയ് 16 മുതൽകുമ്പള • കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ ശ്രീമത് ഭാഗവത സപ്താഹ യജ്ഞം മെയ് 16 മുതൽ 23 വരെ നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

തുടർച്ചയായ ആറാം വർഷമാണ് ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം സംഘടിപ്പിക്കുന്നത്. 16ന് വൈകുന്നേരം അഞ്ചു മണിക്ക് മുഖ്യാതിഥികളായ ദേലംപാടി ബാലകൃഷ്ണ തന്ത്രി, പ്രൊഫ. കെ.നാരായണൻ പോറ്റി എന്നിവരെ ആനയിച്ച് കൊണ്ടുള്ള ഘോഷയാത്രയ്ക്ക് ശേഷം ദേലംപാടി ബാലകൃഷ്ണ തന്ത്രി ചടങ്ങിന് ദീപം തെളിയിക്കും. 17 മുതൽ 23 വരെ വരാഹാവതാരം, കപിലാവതാരം, നരസിംഹാവതാരം, കൃഷ്ണാവതാരം, രുഗ്മിണീസ്വയംവരം, കുചേലാഗമനം, ഹംസാവതാരം, സ്വധാമാഗമനം തുടങ്ങിയ പാരായണ ചടങ്ങുകൾ നടക്കും.

വാർത്ത സമ്മേളനത്തിൽ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ രാംനാഥ് ഷെട്ടി, സ്വാഗത സംഘം ചെയർമാൻ സുകുമാര, അംഗങ്ങളായ ദയാനന്ദ റാവു, വിക്രം പൈ, ജയകുമാർ, വിവേക് ഭക്ത, ക്ഷേത്രം മാനേജർ രാജ ശേഖര എന്നിവർ സംബന്ധിച്ചു.

Keywords: kumbla, news, kasaragod, kerala,, sri kanipura temple (kshethra) kumbla, news, sapthaaha yachnjam, kumbla news