കുമ്പള എസ് ഐയായി ടി വി അശോകൻ ചാർജ്ജെടുത്തു


കുമ്പള • കുമ്പള എസ്ഐയായി ടി വി അശോകൻ ചാർജ്ജെടുത്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് അദ്ദേഹം കുമ്പള സ്റ്റേഷനിൽ ചുമതലയേറ്റത്. മുമ്പ് കണ്ണൂർ ജില്ലയിലെ ആലക്കോട്, മാലൂർ, എന്നീ സ്റ്റേഷനുകളിൽ സേവനം ചെയ്ത അദ്ദേഹം തലശ്ശേരി തീരദേശ സ്റ്റേഷനിൽ നിന്നും സ്ഥലം മാറിയാണ് കുമ്പളയിൽ എത്തിയത്. ഉദുമ കളനാട് സ്വദേശിയാണ് അശോകൻ.

നിലവിൽ കുമ്പള സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചിരുന്ന ജെ കെ ജയശങ്കറിന് കണ്ണൂരിലേക്കാണ് മാറ്റം. നിലവിൽ അവധിയിലുള്ള അദ്ദേഹത്തിന് ഏത് സ്റ്റേഷനിലാണ് ചുമതല ലഭിക്കുന്നതെന്ന് വ്യക്തമായിട്ടില്ല.

kumbla, si, news, police, station,