കൊടിയമ്മ നുസ്റത്തുൽ ഇസ്ലാം സംഘം 'ബൈത്തു നുസ്വുറ' കൈമാറി


കുമ്പള • ദീർഘകാലമായി വീടില്ലാതെ കഷ്ടതകൾ അനുഭവിച്ച കൊടിയമ്മയിലെ ആമിന ക്ക് ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന നുസ്റത്തുൽ ഇസ്ലാം സംഘം ചാരിറ്റി സെൽ നിർമ്മിച്ച 'ബൈത്തു നുസ്വുറ' കൊടിയമ്മ ജമാഅത്ത് ഖത്തീബ് മഹമൂദ് സഅദി കുടുംബത്തിന് കൈമാറി.

അഷ്റഫ് കൊടിയമ്മ അധ്യക്ഷത വഹിച്ചു. അബ്ദുൽ റഹ്മാൻ അദ്രി സ്വാഗതവും കാസിം നന്ദിയും പറഞ്ഞു. അബ്ദുൽ കാദർ വിൽറോഡി, അഷ്‌റഫ് സഅദി , കരീം ദർബാർകട്ട , ബഷീർ മദനി പ്രാർത്ഥന സദസ്സിന് നേതൃത്വം നൽകി. ഹമീദ് ഊജാർ, അബ്ദുൽ റഹ്മാൻ ഹാജി, ഹനീഫ് പൂണ്ടിക്കട്ട, ബഷീർ മടുവം അബ്ദുൾറഹ്മാൻ, മുആസ്, സിദ്ധീഖ് മതക്കം, സഹൽ, അനസ്, റഷീദ് തുടങ്ങിയവർ സംബന്ധിച്ചു.

kodiyamma, news, kumbla,