മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു


കുമ്പള • എസ് എസ് എഫ് കൊടിയമ്മ യൂണിറ്റിന്റെ നേതൃത്വത്തിൽ ഈ വർഷം എസ്‌.എസ്‌.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം നടത്തി. അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു. എസ് ജെഎം ജില്ലാ പ്രസിഡന്റ് അശ്റഫ് സഅദി ആരിക്കാടി ഉൽഘാടനം ചെയ്തു, എസ് വൈ എസ് ജില്ലാ സെക്രട്ടറി അബ്ദുൽ കരീം മാസ്റ്റർ ഡി.കെ വിഷയാവതരണം നടത്തി. അബ്ബാസ് ഹാജി, അബ്ദുല്ല സി.ബി, അബ്ദുല്ല കെ.എം, റഹീം കെ തുടങ്ങിയവർ പങ്കെടുത്തു. സിദ്ധീഖ് കെ.എ സ്വാഗതവും അൻസാർ പി.എം നന്ദിയും പറഞ്ഞു.

kodiyamma, news, ssf, sslc, plus two, winners,