പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയ വിദ്യാർത്ഥിനിയെ മുസ്‌ലിം ലീഗ് അനുമോദിച്ചു


കുമ്പള • എസ് എസ് എൽ സി പരീക്ഷയ്ക്ക് പിന്നാലെ പ്ലസ് ടു വിലും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ഖദീജത് അശ്വാഖിനെ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ് കൊടിയമ്മ യൂണിറ്റ് കമ്മിറ്റി വട്ടിലെത്തി അനുമോദിച്ചു. കൊടിയമ്മ പുതിയ പുര അബ്ദുല്ല ആയിശ ദമ്പതികളുടെ മകളായ അശ്വാഖ് കുമ്പള ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നിന്നാണ് ഉന്നത വിജയം നേടിയത്. മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: സക്കീർ അഹ്മദ് ഉപഹാരം നൽകി. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എൽ പുണ്ട രീ കാ ക്ഷ, മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് ജനറൽ സെക്രട്ടറി അശ്റഫ് കൊടിയമ്മ, അബ്ബാസ് കൊടിയമ്മ, അബ്ബാസ് അലി കെ, നസീമ പി.എം,ഐ മുഹമ്മദ് റഫീഖ്, ജംഷാദ്, ഇർശാദ് പള്ളത്തിമാർ, നൗഫൽ കൊടിയമ്മ, അബ്ദുൽ റഹ്മാൻ അനീസ് സംബന്ധിച്ചു.

muslim, league, news, kasaragod, kodiyamma,