ഷാർജ കെ എം സി സി കാസറഗോഡ് മണ്ഡലത്തിന്‌ പുതിയ ഭാരവാഹികൾ


ഷാർജ • ഷാർജ കെ എം സി സി കാസറഗോഡ് മണ്ഡലം ജനറൽ കൗൺസിൽ യോഗം ഷാർജ റോളയിലെ കെ എം സി സി, ചന്ദ്രിക ഓഫീസിൽ വെച്ച് ചേർന്നു. കഴിഞ്ഞ വർഷങ്ങളിലെ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട്‌ സെക്രട്ടറി യോഗത്തിൽ അവതരിപ്പിച്ചു. റിട്ടേണിംഗ്‌ ഓഫീസർ സി ബി കരീമിന്റെ നേത്രത്വത്തിൽ പുതുക്കിയ മെമ്പർഷിപ്പ്‌ അടിസ്ഥാനത്തിലുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ കമ്മിറ്റി ഭാരവാഹികളായി പ്രസിഡണ്ട്‌ സുബൈർ പള്ളിക്കാൽ, ജനറൽ സെക്രട്ടറി ഷാഫി കുന്നിൽ ബേവിഞ്ച, ട്രഷറർ മഹമൂദ്‌ എരിയാൽ, വൈസ് പ്രസിഡന്റുമാർ ജലീൽ കടവത്, റിയാസ് ചെർക്കള, എം.എസ. ഷെരീഫ് മൊഗ്രാൽപുത്തൂർ, അഷ്‌റഫ് മൂലയിൽ പാണലം, മുജീബ് ചൂരി, ജോയിന്റ് സെക്രെട്ടറിമാർ ഷാഫി സി ആദൂർ, അഷ്‌റഫ് അബ്ബാസ് TC, അബ്ദുല്ല കുഞ്ഞി എതിർത്തോട്, ഇക്ബാൽ മദ്രസവളപ്പിൽ, ഇല്യാസ് ചെർക്കള എന്നിവരെ തെരഞ്ഞെടുത്തു.

ശാഫി ഉസ്താദിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ സെക്രട്ടറി ശരീഫ് പൈക്ക സ്വാഗതം പറഞ്ഞു, പ്രസിഡന്റ്‌ ബാദ്ഷ അധ്യക്ഷത വഹിച്ചു. കെ എം സി സി ജില്ലാ പ്രസിഡണ്ട്‌ സക്കീർ കുമ്പള ഉൽഘാടനം ചെയ്തു, കേന്ദ്ര വൈസ് പ്രസിഡന്റ് നിസാർ തളങ്കര മുഖ്യ പ്രഭാഷണം നടത്തി. ഗഫൂർ ബേക്കൽ, ER മുഹമ്മദ്‌ കുഞ്ഞി, ഹംസ മുക്കൂട്‌, നിരീക്ഷകൻ ഹനീഫ ബേക്കൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച്‌ സംസാരിച്ചു. ദുബായിൽ അപകടത്തിൽ മരണപ്പെട്ട ചെങ്കള ഗ്രാമ പഞ്ചായത്തംഗം മഹമൂദ് തൈവളപ്പിന്റെ മകൻ ഷാക്കിറിന്‌ വേണ്ടി പ്രത്യേകം പ്രാർത്ഥന നടത്തുകയുണ്ടായി. ജന. സെക്രട്ടറി ഷാഫി കുന്നിൽ ബേവിഞ്ച നന്ദി രേഖപ്പെടുത്തി.

kmcc, kasaragod, news, sharjah, duabi,