വിശ്വാസവോട്ടെടുപ്പിന് മുന്‍പ് യെദ്യൂരപ്പ രാജി വയ്ക്കും?

 

ബെംഗളൂരു • കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് യെദ്യൂരപ്പ രാജിവെച്ചതായി സൂചന. വിവിധ ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ രാജി നല്‍കിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 13 പേജുള്ള രാജിപ്രസംഗം തയ്യാറാക്കിയതായും റിപ്പോര്‍ട്ടുണ്ട്.

കോണ്‍ഗ്രസില്‍ നിന്ന് രണ്ട് എംഎല്‍എമാരും ഒരു ജെഡിഎസ് എംഎല്‍എയും രണ്ട് സ്വതന്ത്രരും പിന്തുണയ്ക്കുമെന്ന് ഏതാണ്ട് ഉറപ്പായെങ്കിലും വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് രാജിക്ക് ഒരുങ്ങുന്നത്.

സര്‍ക്കാര്‍ രൂപവത്കരണം സുപ്രീംകോടതി വരെ എത്തിയ സാഹചര്യത്തില്‍ പൊതുജനവികാരം എതിരാണെന്നും ഇനിയും നാടകം തുടരുകയാണെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നും ബി.ജെ.പി ഭയക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ രാജിവെച്ച്‌ ഒരു സഹതാപതരംഗം നേടിയെടുക്കാനാണ് യെദ്യൂരപ്പയുടെ ശ്രമം. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ മുമ്ബ് തന്നെ അറിയിച്ചതായാണ് സൂചന.