കർണ്ണാടകയിലെ സംഭവവികാസങ്ങൾ ജനാധിപത്യത്തിന്റെ തോൽവി - രാഹുൽ ഗാന്ധി


ബാംഗ്ലൂർ • കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപി വിജയം ആഘോഷിക്കുമ്ബോള്‍ ജനാധിപത്യത്തിന്റെ പരാജയത്തില്‍ ഇന്ത്യയൊട്ടാകെ ദുഃഖിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. കൃത്യമായ ഭൂരിപക്ഷമില്ലാതിരുന്നിട്ടും കര്‍ണാടകയില്‍ ബിജെപി അധികാരത്തില്‍ എത്തിയത് ഇന്ത്യന്‍ ഭരണഘടനയെ പരിഹസിക്കുന്നതിന് തുല്ല്യമാണെന്നും ട്വിറ്റിറിലൂടെ അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് കൃത്യമായ കണക്കുകളില്ല. ഭരണഘടനയെ അവര്‍ പരിഹസിക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. മണിക്കൂറുകള്‍ നീണ്ട രാഷ്‌ട്രീയ പ്രതിസന്ധിക്കിടെയാണ് ബിഎസ് യെദ്യൂരപ്പ കര്‍ണാടകയുടെ ഇരുപത്തിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്. 

രാജ്ഭവനില്‍ ഒമ്ബതു മണിക്ക് നടന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായ് വാല യെദ്യൂരപ്പയ്‌ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി.

banglore, karnataka, news, bjp, congress,