ബിജെപിയുടെ ലീഡ് നൂറ് കടന്നു, കേവലഭൂരിപക്ഷത്തിലേക്ക്


ബംഗളുരു • കര്‍ണാടകയില്‍ ബിജെപിയുടെ ലീഡ് നൂറ് കടന്നു. വോട്ടെണ്ണല്‍ പുരോഗമിക്കവെ 112 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ നേരിട്ടിരിക്കുന്നത്. ഭരണകക്ഷിയായ കോണ്‍ഗ്രസ് 63 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. അപ്രതീക്ഷിത മുന്നേറ്റം നടത്തിയ ജെഡിഎസ് 46 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.

ബിജെപി കേവലഭൂരിപക്ഷത്തിലേക്ക് മുന്നേറുകയാണ്. കേവലഭൂരിപക്ഷത്തിന് വെറും ആറ് സീറ്റുകള്‍ മാത്രമാണ് ഇനി വേണ്ടത്. തുടക്കത്തില്‍ ഇഞ്ചോടിഞ്ച് എന്ന നിലയില്‍ മുന്നേറിയ വോട്ടെണ്ണല്‍ പക്ഷെ പിന്നീട് ബിജെപിയുടെ വ്യക്തമായ മേധാവിത്വത്തിന് വഴിമാറുകയായിരുന്നു.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയായി കണ്ടിരുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ കഴിഞ്ഞാല്‍ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ ബിജെപിക്ക് സാധിക്കും.

സിദ്ധരാമയ്യ ഇഫക്‌ട് തെരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടില്ലെന്നാണ് വോട്ടെണ്ണല്‍ വ്യക്തമാക്കുന്നത്. ബിജെപിക്കെതിരെ രാജ്യത്തൊട്ടാകെ എതിര്‍വികാരം നിലനില്‍ക്കുന്നു എന്ന് പറയുമ്ബോഴും കര്‍ണാടകയില്‍ പക്ഷെ അതൊന്നും പ്രതിഫലിച്ചിട്ടില്ല എന്നത് തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ വ്യക്തമാക്കുന്നു.

legislative-assembly-election-results-karnataka,