കർണാടക ആര് വിശ്വാസം നേടും?


ബംഗളുരു • കര്‍ണാടകയിലെ ബിജെപിയുടെയും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെയും ഭാവി നിശ്ചയിക്കുന്ന നിര്‍ണായകമായ വിശ്വാസവോട്ടെടുപ്പ് ഇന്ന് വൈകിട്ട് നാലുമണിക്ക് നടക്കും. 104 അംഗങ്ങളുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 114 അംഗങ്ങളാണ് ഉള്ളത്. രണ്ട് സ്വതന്ത്രരും ഒരു ബിഎസ്പി അംഗവും വിജയിച്ചിട്ടുണ്ട്.

120 അംഗങ്ങളുടെ പിന്തുണയാണ് യെദ്യൂരപ്പ അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍ കുറഞ്ഞത് 14 പ്രതിപക്ഷ എംഎല്‍എമാര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടാകണം.

1. കോണ്‍ഗ്രസ്-ജെഡിഎസ് അംഗങ്ങള്‍ വിപ്പ് ലംഘിച്ച്‌ തങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്യുക.

2. പ്രതിപക്ഷ എംഎല്‍എമാര്‍ വോട്ടിംഗില്‍ നിന്ന് വിട്ടുനില്‍ക്കു. അങ്ങനെ വരുമ്ബോള്‍ സഭയിലെ അംഗബലവും കേവലഭൂരിപക്ഷത്തിന് വേണ്ട അംഗങ്ങളുടെ എണ്ണത്തിലും കുറവ് വരും. സഭയില്‍ ഹാജരായിരിക്കുന്നവരുടെയും വോട്ടിംഗില്‍ പങ്കെടുക്കുന്നവരുടെയും എണ്ണം അടിസ്ഥാനമാക്കിയാണ് കേവലഭൂരിപക്ഷം നിശ്ചയിക്കുന്നത്.

3. പ്രതിപക്ഷ എംഎല്‍എമാര്‍ സഭയില്‍ എത്താതെ വിട്ടുനില്‍ക്കുക. അങ്ങനെ വരുമ്ബോഴും തൊട്ട് മുന്‍പ് പറഞ്ഞ സാഹചര്യമാണ് ഉണ്ടാവുക. നിലവിലെ സാഹചര്യത്തില്‍ കുറഞ്ഞത് 10 പ്രതിപക്ഷ എംഎല്‍എമാര്‍ വിട്ട് നില്‍ക്കണം.

4. സമ്മര്‍ദ്ദം ചെലുത്തി ആവശ്യമുള്ളയത്രയും പ്രതിപക്ഷ എംഎല്‍മാരെ രാജിവെപ്പിക്കുക.

5. വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെടുമെന്ന് വ്യക്തമാകുന്ന കക്ഷി ബഹളം സൃഷ്ടിച്ച്‌ സഭ പിരിച്ചുവിടാന്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുക.

ഈ അഞ്ച് സാധ്യതകളാണ് ഇന്ന് ബിജെപി മുന്നില്‍ക്കാണുന്നത്. ഇതില്‍ ഏതാവും നടപ്പിലാക്കുക എന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രാഷ്ട്രീയ ലോകം. അതേസമയം, കര്‍ണാടകയില്‍ സഭാംഗങ്ങളുടെ സത്യപ്രജ്ഞ നടക്കുകയാണ്. 221 അംഗങ്ങളാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യേണ്ടത്. എന്നാല്‍ സഭയില്‍ 219 അംഗങ്ങള്‍ മാത്രമെ ഹാജരായിട്ടുള്ളൂ. കോണ്‍ഗ്രസിന്റെ രണ്ട് അംഗങ്ങളാണ് സഭയില്‍ ഹാജരാകാതിരിക്കുന്നത്. വിജയനഗരത്തില്‍ നിന്നുള്ള എംഎല്‍എയാണ് ആനന്ദ് സിംഗ്. ഇദ്ദേഹം റെഡ്ഡി സഹോദരന്‍മാരുടെ അടുത്ത അനുയായിയാണ്. മസ്‌കിയില്‍ നിന്നുള്ള പ്രതാപ്ഗൗഡ പാട്ടിലാണ് സഭയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന രണ്ടാമത്തെ അംഗം.

മുഖ്യമന്ത്രി യെദിയൂരപ്പ തനിക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്തെന്ന് കോണ്‍ഗ്രസ് എം.എല്‍.എ ബി.സി പാട്ടീല്‍. ബസ് യാത്രക്കിടെയാണ് യെദിയൂരപ്പ വിളിച്ചതെന്നും തന്നോടൊപ്പമുള്ള മൂന്ന് എം.എല്‍.എ മാരോടൊപ്പം വന്നാല്‍ മന്ത്രിപദവി തരാമെന്നും വാഗ്ദാനം ചെയ്തെന്നുമാണ് കോണ്‍ഗ്രസ് ആരോപിച്ചിരിക്കുന്നത്. ഇതിന്‍റെ ശബ്ദരേഖയും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്.

അതേസമയം, യെദിയൂരപ്പയുട മകന്‍ വിജയേന്ദ്ര കോണ്‍ഗ്രസ് എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം ഉയര്‍ന്നു. എം.എല്‍.എമാരുടെ ഭാര്യമാരെ വിളിച്ചാണ് വിജയേന്ദ്ര പണം വാഗ്ദാനം ചെയ്തത്. 15കോടി രൂപയാണ് വിജേയന്ദ്ര വാഗ്ദാനം ചെയ്തത്. ഇതിന്‍റെ ശബ്ദരേഖയും കോണ്‍ഗ്രസ് പുറത്തുവിട്ടു. ഇതോടെ മൂന്ന് ശബ്ദരേഖകളാണ് ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. ഇതിന്‍റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.

karnataka, electioin, news,