വ്യാജ വോട്ടർ കാർഡുകൾ പിടിച്ചെടുത്തതിനെ തുടർന്ന് രാജരാജേശ്വരി നഗറിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു


ബംഗളൂരു • കർണ്ണാടകയിൽ പതിനായിരത്തിലധികം വ്യാജ തിരെഞ്ഞെടുപ്പ് തിരിച്ചറിയിൽ കാർഡ് കണ്ടെടുത്ത രാജരാജേശ്വരി നഗർ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഈ മാസം 28 ലേക്ക് നീട്ടിവെച്ചതായി തെരെഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ബാംഗ്ലൂരിലെ ഒരു ഫ്ലാറ്റിൽ നിന്നും രണ്ട് ദിവസം മുമ്പാണ് തിരിച്ചറിയിൽ കാർഡുകൾ കണ്ടെടുക്കന്നത്. ഇതിന് പിന്നിൽ കോൺഗ്രസാണെന്ന് ബി.ജെ.പിയും കോൺഗ്രസ് തിരിച്ചും ആരോപണം ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് എം.എൽ.എ.ക്കെതിരെ കേസെടുത്തിരുന്നു.ഫ്ലാറ്റിന്റെ ഉടമയായ സ്ത്രീയും ബന്ധുക്കളും ബി.ജെ.പി ബന്ധമുള്ളവരാണെന്ന് കോൺൾ സ് ആരോപിച്ചിരുന്നു. മുനിസിപ്പൽ തെരെഞ്ഞെടുപ്പുകളിൽ ഇവർ ബി.ജെ.പി. സ്ഥാനാർത്ഥികളായി മത്സരിച്ചതിന്റെ രേഖകളും കോൺഗ്രസ് വക്താവ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.

fake, voter id, found, rr, nagar, karnataka, news, elections,