നാക്ക് ഗ്രേഡിംഗിൽ വളരെ പിന്നിൽ; കണ്ണൂർ യൂണിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിന് യു.ജി.സി അംഗീകാരം നഷ്ടപ്പെട്ടു; ജില്ലയിൽ പ്ലസ്ടു ജയിച്ച നൂറു കണക്കിന് വിദ്യാർത്ഥികൾ ദുരിതത്തിലാവും


നാക് അക്രഡിഷൻ പ്രകാരമുള്ള ഗ്രേഡിംഗിൽ സംസ്ഥാനത്ത് ഏറ്റവും പിന്നിലുള്ള കണ്ണൂർ സർവകലാശാലക്ക് ഇനി വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്താനാവില്ല. വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിനുള്ള അംഗീകാരം യു.ജി.സി. റദ്ദാക്കി. അംഗീകാരം നഷ്ടമായതിനെത്തുടർന്ന് ജില്ലയിൽ ബിരുദ ബിരുദാനന്തര പഠനത്തിന് സമാന്തര കോളേജുകളെ ആശ്രയിച്ചിരുന്ന നൂറു കണക്കിന് വിദ്യാർത്ഥികൾ ഗതികേടിലായി. ഇവർക്ക് ഇനി കോഴിക്കോട് സർവ്വകലാശാലയിൽ ചേർന്ന് പ്രൈവറ്റ് രജിസ്ട്രഷൻ ചെയ്ത പഠിക്കേണ്ടി വരും. സർവ്വകലാശാല പരിധിക്ക് പുറത്ത് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കുന്നത് യു.ജി.സി. വിലക്കിയിരിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ കണ്ണൂർ ജില്ലയിലോ കോഴിക്കോട് ജില്ലയിലോ പരീക്ഷയെഴുതേണ്ട സാഹചര്യമാണുള്ളത്.

ജില്ലയിൽ പ്ലസ്ടു കഴിഞ്ഞവർക്ക് ബിരുദ പഠനത്തിനായി സർക്കാർ കോളേജുകളിൽ വളരെ പരിമിതമായ സീറ്റുകൾ മാത്രമാണുള്ളത്. സ്വാശ്രയ കോളേജുകളിൽ ബിരുദ പഠനത്തിന് ഉയർന്ന ഫീസ് ഈടാക്കുന്നതിനാൽ വലിയ ഒരു വിഭാഗം വിദ്യാർത്ഥികൾ സമാന്തര സ്ഥാപനങ്ങളെയാണ് തുടർ പഠനത്തിനായി ആശ്രയിക്കുന്നത്.
kannur, university, news, kasaragod, kannur-university-nac